വാട്ടർ അതോറിറ്റി എംപ്ലോയീസ്​ യൂനിയൻ സംസ്ഥാന സമ്മേളനം നാളെ തുടങ്ങും

കണ്ണൂർ: കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂനിയൻ (സി.െഎ.ടി.യു) സംസ്ഥാനസമ്മേളനം വ്യാഴാഴ്ച മുതൽ 18വരെ കണ്ണൂരിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സമ്മേളനപ്രചാരണ വിളംബരജാഥ വ്യാഴാഴ്ച വൈകീട്ട് 4.30ന് വിളക്കുംതറ മൈതാനിയിൽനിന്ന് തുടങ്ങി സ്റ്റേഡിയം കോർണറിൽ സമാപിക്കും. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് സ്റ്റേഡിയം കോർണറിൽ സാംസ്കാരിക സമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. വർഗരാഷ്ട്രീയവും വർഗീയതയും എന്ന വിഷയത്തിൽ കേരള സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ.പി. മോഹനൻ പ്രഭാഷണം നടത്തും. 17ന് രാവിലെ 10ന് പ്രതിനിധിസമ്മേളനം സി.െഎ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്യും. വിവിധ സർവിസ് ട്രേഡ് യൂനിയൻ സംഘടനാനേതാക്കൾ സംസാരിക്കും. ൈവകീട്ട് നാലിന് ജനപക്ഷ ജലവിതരണം എന്ന വിഷയത്തിൽ സെമിനാർ മന്ത്രി മാത്യു ടി. തോമസ് ഉദ്ഘാടനം ചെയ്യും. 18ന് രാവിെല ഒമ്പതിന് പ്രമേയാവതരണം, ഭാരവാഹി തെരഞ്ഞെടുപ്പ് എന്നിവ നടക്കും. 4.30ന് യാത്രയയപ്പ് സമ്മേളനം പി.കെ. ശ്രീമതി എം.പി ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ എൻ. ചന്ദ്രൻ, എം. തമ്പാൻ, കെ.ജി. മനോജ് കുമാർ, എം. ശ്രീധരൻ, െക.വി. ജയപാൽ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.