കൂത്തുപറമ്പ്: മലബാറിെൻറ സ്വപ്നപദ്ധതിയായ തലശ്ശേരി-മൈസൂരു റെയിൽപാതക്ക് ചിറക് മുളക്കുന്നു. റെയിൽേവ ലൈനിെൻറ ഭാഗമായുള്ള മണ്ണ് പരിശോധന കൂത്തുപറമ്പ് മേഖലയിൽ ആരംഭിച്ചു. മുംബൈ ആസ്ഥാനമായുള്ള കൊങ്കൺ റെയിൽവേ പ്രൈവറ്റ് ലിമിറ്റഡിെൻറ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. കൂത്തുപറമ്പിനടുത്ത തൊക്കിലങ്ങാടിയിലെ രണ്ട് കേന്ദ്രങ്ങളിലാണ് ചൊവ്വാഴ്ച മണ്ണ് പരിശോധിച്ചത്. തലശ്ശേരിയിൽ നിന്നാരംഭിച്ച് വയനാട് വഴി മൈസൂരു വരെയുള്ള 186 കിലോമീറ്റർ ദൂരത്തെ മണ്ണാണ് പരിശോധനക്ക് വിധേയമാക്കുക. സാറ്റലൈറ്റ് സർവേയിലൂടെയായിരുന്നു നിർദിഷ്ട റെയിൽേവ ലൈനിെൻറ സ്ഥലനിർണയം. പദ്ധതി റെയിൽേവ ബോർഡ് തത്ത്വത്തിൽ അംഗീകരിച്ചാൽ മാത്രമേ പദ്ധതിപ്രവർത്തനം മുന്നോട്ടുപോവുകയുള്ളൂ. ഭാവിയിലെ കാലതാമസം ഒഴിവാക്കുന്നതിെൻറ ഭാഗമായാണ് മുൻകൂട്ടിയുള്ള മണ്ണ് പരിശോധന. മലബാറിെൻറ മുഖച്ഛായതന്നെ മാറ്റാനുതകുന്നതാണ് ഇൗ പാത. മാറിമാറി വന്ന സംസ്ഥാന സർക്കാറുകൾ ആവശ്യപ്പെട്ടിട്ടും റെയിൽേവ മന്ത്രാലയം പച്ചക്കൊടി കാണിക്കാത്തതാണ് സ്വപ്നപദ്ധതി നീണ്ടുപോകാനിടയാക്കിയത്. അടുത്ത റെയിൽേവ ബജറ്റിന് മുമ്പ് കേന്ദ്രസർക്കാറിൽ സമ്മർദം ശക്തമാക്കുന്നതിെൻറ ഭാഗമായാണ് മണ്ണ് പരിശോധന ഉൾപ്പെടെ വേഗത്തിലാക്കുന്നത്. വടക്കൻ കേരളത്തിലെയും കുടകിലെയും ലക്ഷക്കണക്കിന് ആളുകൾക്ക് ഗുണകരമാകുന്ന തലശ്ശേരി- മൈസൂരു റെയിൽപാത ഇനിയെങ്കിലും യാഥാർഥ്യമാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.