സൗമ്യയുടെ മരണം: ജയിൽ ഡി.​െഎ.ജി ഇന്ന്​ വനിത ജയിൽ സന്ദർശിക്കും

കണ്ണൂര്‍: പിണറായി കൂട്ടക്കൊല കേസ് പ്രതി സൗമ്യ വനിത ജയിലിൽ തൂങ്ങിമരിച്ച സംഭവത്തിൽ അന്വേഷണം നടത്തുന്നതിന് ജയിൽ ഡി.െഎ.ജി എസ്. സന്തോഷ് ഇന്ന് ജയിലിലെത്തും. സൗമ്യ മരിച്ച സംഭവത്തിൽ വീഴ്ചയുണ്ടായെന്ന് റീജ്യനൽ വെൽഫെയർ ഒാഫിസർ മുകേഷ് കുമാറി​െൻറ അന്വേഷണ റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. ഇൗ റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിൽ സംഭവവുമായി ബന്ധപ്പെട്ട് വിശദവിവരങ്ങളായിരിക്കും ഡി.െഎ.ജി അന്വേഷിക്കുക. വീഴ്ച ബോധ്യപ്പെട്ടാൽ കാരണക്കാരായവർക്കെതിരെ നടപടിയുണ്ടാകും. സൗമ്യയെ ജോലിക്ക് നിയോഗിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങളും ഡി.െഎ.ജി അന്വേഷിക്കും. വിചാരണ തടവുകാരെ ജയിൽ ജോലികൾക്ക് നിയോഗിക്കാറില്ല. സൗമ്യ സ്വമേധയാ മുന്നോട്ടുവന്നതിനാൽ നിയോഗിക്കുകയായിരുന്നുവെന്നാണ് ജയിൽ അധികൃതർ പറഞ്ഞത്. എന്നാൽ, വ്യക്തമായ നടപടിക്രമങ്ങളുണ്ടെന്നിരിക്കെ ജോലിക്ക് നിയോഗിച്ചത് വീഴ്ചയായി തന്നെ കണക്കാക്കും. തടവുകാെര നിരീക്ഷിക്കുന്നതിന് വനിത ജയിലിലും സെൻട്രൽ ജയിലിലുമുള്ള സംവിധാനങ്ങളുടെ പോരായ്മയും ഡി.െഎ.ജി പരിശോധിക്കുമെന്ന് ജയിൽ ഉദ്യോഗസ്ഥരിലൊരാൾ വ്യക്തമാക്കി. സി.സി.ടി.വി ഉണ്ടെങ്കിലും ഇത് കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല. കഴിഞ്ഞ 24ന് രാവിലെയാണ് ജയിൽവളപ്പിലെ കശുമാവിൽ സൗമ്യ തൂങ്ങിമരിച്ചത്. ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങാത്തതിനാൽ ജയിൽ അധികൃതർ പയ്യാമ്പലത്ത് സംസ്കരിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.