കണ്ണൂർ: പിണറായി കൂട്ടക്കൊലക്കേസിലെ പ്രതി സൗമ്യ സെൻട്രൽ ജയിലിൽ തൂങ്ങിമരിച്ച സംഭവത്തിൽ അധികൃതർക്ക് വീഴ്ച പറ്റിയതായി റീജനൽ വെൽെഫയർ ഒാഫിസറുടെ റിപ്പോർട്ട്. വീഴ്ച സംഭവിച്ച ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി ഉണ്ടായേക്കും. റീജനൽ വെൽെഫയർ ഒാഫിസർ ഉത്തരമേഖല ഡി.െഎ.ജിക്ക് സമർപ്പിച്ച പ്രാഥമികാന്വേഷണ റിപ്പോർട്ടിലാണ് വീഴ്ച സംബന്ധിച്ച് പരാർമർശിച്ചിട്ടുള്ളത്. പ്രാഥമികാന്വേഷണത്തിൽ വീഴ്ച കണ്ടെത്തിയ സാഹചര്യത്തിൽ ഉത്തരേമഖല ഡി.െഎ.ജി 29ന് സെൻട്രൽ ജയിലിൽ നേരിെട്ടത്തി അന്വേഷണം നടത്തും. ഇതിനുശേഷം ഡി.ജി.പിക്ക് അന്തിമ റിപ്പോർട്ട് കൈമാറുമെന്നാണ് വിവരം. വിചാരണ തടവുകാരെ ജയിലിൽ ജോലിക്ക് നിയോഗിക്കാറില്ലെങ്കിലും സൗമ്യ സ്വയം സമ്മതിച്ചതുപ്രകാരമാണ് ജോലി നൽകിയതെന്ന് അധികൃതർ പറയുന്നു. ഇതും അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയായി കണക്കാക്കിയേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.