കാഞ്ഞങ്ങാട്: നഗരസഭ ജീവനക്കാരി ഒപ്പിട്ട് മുങ്ങി ഡി.വൈ.എഫ്.െഎയുടെ ഉപരോധ സമരത്തിൽ പെങ്കടുത്തത് കൗൺസിൽ യോഗത്തിൽ വിമർശനത്തിനിടയാക്കി. അയ്യങ്കാളി പദ്ധതിയുടെ വിഭാഗത്തിൽ കമ്പ്യൂട്ടർ ഒാപറേറ്ററായി ജോലിചെയ്യുന്ന ജീവനക്കാരിയാണ് വെള്ളിയാഴ്ച ഒാഫിസിൽ ഹാജർ രേഖപ്പെടുത്തിയശേഷം, ഡി.വൈ.എഫ്.െഎ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് ഹെഡ്പോസ്റ്റ് ഒാഫിസിനു മുന്നിൽ ആരംഭിച്ച രാപ്പകൽ യുവജന മുന്നേറ്റം സമരപരിപാടിയിൽ പെങ്കടുത്തത്. ശനിയാഴ്ച ചേർന്ന കൗൺസിൽ യോഗത്തിൽ, താൽക്കാലിക ജീവനക്കാരുടെ നിയമനം സംബന്ധിച്ച അജണ്ട പരിഗണിക്കവേയാണ് പ്രതിപക്ഷ അംഗങ്ങൾ ഇക്കാര്യം ഉന്നയിച്ചത്. താൽക്കാലിക ജീവനക്കാരുടെ നിയമനം എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് മുഖേന മാത്രമേ പാടുള്ളൂ എന്ന ചട്ടവും ഇതുസംബന്ധിച്ച വിജിലൻസ് നിർദേശവും നിലവിലുണ്ടെന്ന് പ്രതിപക്ഷ കൗൺസിലർമാരിൽ ചിലർ വാദിച്ചെങ്കിലും കൗൺസിലിന് നിയമനാധികാരമുണ്ടെന്ന നിലപാടാണ് ചെയർമാൻ സ്വീകരിച്ചത്. ഭരണപക്ഷവുമായി ഇടഞ്ഞുനിൽക്കുന്ന വൈസ് ചെയർപേഴ്സൻ എൽ. സുലൈഖ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മഹമൂദ് മുറിയനാവി എന്നിവർ കൗൺസിൽ യോഗത്തിൽ പെങ്കടുത്തില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.