കണ്ണൂർ: വീടിനായി അനുവദിച്ച സ്ഥലം സർക്കാർ തിരിച്ചെടുക്കുമെന്ന് ഉത്തരവിെട്ടങ്കിലും വീട് നിർമിക്കുന്നതിൽ നിന്ന് ദലിത് ഒാേട്ടാ ഡ്രൈവറായ ചിത്രലേഖ പിറകോട്ടില്ല. വീടിെൻറ കോൺക്രീറ്റിങ് ഇന്ന് നടക്കും. വീട് നിർമിക്കുന്നതിനും സ്ഥലംതിരിച്ചെടുക്കുന്നതിനെതിരെ സമരം നടത്തുന്നതിനും പിന്തുണയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ നിർമാണം നടക്കുന്ന വീട്ടിലെത്തി. ചിത്രലേഖയുമായി കൂടിക്കാഴ്ച നടത്തിയ ചെന്നിത്തല നിയമപരമായ നടപടികൾ സ്വീകരിക്കുന്നതിനുള്ള പിന്തുണയും വാഗ്ദാനം ചെയ്തു. ചീഫ് സെക്രട്ടറിക്കും റവന്യൂ ചീഫ് സെക്രട്ടറിക്കുമെതിരെ പരാതി നൽകാനും തീരുമാനിച്ചു. എം.കെ. മുനീർ, യു.ഡി.എഫ് കണ്ണൂർ ജില്ല ചെയർമാൻ എ.ഡി. മുസ്തഫ, സജീവ് ജോസഫ് എന്നിവരും ചെന്നിത്തലക്കൊപ്പമുണ്ടായിരുന്നു. ഷാനിമോൾ ഉസ്മാൻ, സുമ ബാലകൃഷ്ണൻ എന്നിവരും ചിത്രലേഖയെ സന്ദർശിച്ചു. പയ്യന്നൂർ എടാട്ട് സ്വദേശിയായ ചിത്രലേഖ ജാതിവിവേചനത്തിനെതിരെ ശബ്ദമുയർത്തിയതോടെയാണ് അതിക്രമങ്ങൾക്കിരയായത്. ഒാേട്ടാ ഒാടിക്കുന്നതിനുപോലും ഇവർക്ക് തടസ്സം നേരിട്ടു. വീടിനുനേർക്കും ആക്രമണങ്ങളുണ്ടായി. ഇതേത്തുടർന്ന് കണ്ണൂർ കലക്ടറേറ്റിനു മുന്നിൽ നടത്തിയ സമരത്തെ തുടർന്നാണ് വീട് നിർമിക്കുന്നതിന് ചിറക്കൽ പഞ്ചായത്തിൽ ഉമ്മൻ ചാണ്ടി സർക്കാറിെൻറ കാലത്ത് സ്ഥലം നൽകുന്നത്. കെ.എം. ഷാജി എം.എൽ.എയുടെയും ലീഗ് പ്രവർത്തകരുടെ വാട്സ് ആപ് കൂട്ടായ്മയായ ഗ്രീൻവോയ്സിെൻറയും സഹായത്തോടെ വീട് നിർമാണം ആരംഭിക്കുകയും ചെയ്തു. വീട് കോൺക്രീറ്റിങ്ങിന് ഒരുങ്ങവേയാണ് സ്ഥലം തിരിച്ചെടുക്കാൻ സംസ്ഥാന സർക്കാർ ഉത്തരവിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.