കുമ്മനം രാജശേഖരൻ പ്രസ്​താവന പിൻവലിക്കണം ^പി.​െക. ശ്രീമതി എം.പി

കുമ്മനം രാജശേഖരൻ പ്രസ്താവന പിൻവലിക്കണം -പി.െക. ശ്രീമതി എം.പി കണ്ണൂര്‍: കണ്ണൂർ മെഡിക്കൽ കോളജിന് വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാറി​െൻറ കാലത്ത് അനധികൃതമായാണ് അനുമതി ലഭിച്ചതെന്ന ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖര​െൻറ പ്രസ്താവന വാസ്തവവിരുദ്ധവും അപലപനീയവുമാണെന്ന് പി.കെ. ശ്രീമതി എം.പി വാർത്തസമ്മേളനത്തിൽ പറഞ്ഞു. 2005ല്‍ യു.ഡി.എഫ് മന്ത്രിസഭയുടെ കാലത്താണ് കണ്ണൂർ മെഡിക്കല്‍ കോളജിന് അംഗീകാരം ലഭിച്ചത്. 2006 ഏപ്രില്‍ മുതല്‍ പ്രവേശനം നടത്താമെന്നുള്ള അറിയിപ്പ് ഉള്‍പ്പെടെ മെഡിക്കല്‍ കോളജിന് ലഭിച്ചിരുന്നു. ഇതിനുശേഷമാണ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത്. അതിനുമുമ്പുള്ള യു.ഡി.എഫ് സര്‍ക്കാറി​െൻറ കാലത്ത് 21 മെഡിക്കല്‍ കോളജുകള്‍ക്ക് അനുമതി നല്‍കിയിരുന്നു. വാസ്തവമിതായിരിക്കെ വി.എസ് സര്‍ക്കാറി​െൻറ കാലത്ത് ആരോഗ്യമന്ത്രിയായിരുന്ന താൻ കേന്ദ്രസര്‍ക്കാറിന് വ്യാജരേഖ സമര്‍പ്പിച്ചാണ് കോളജിന് അനുമതി നേടിയതെന്ന കുമ്മനം രാജശേഖര​െൻറ പ്രസ്താവന അപലപനീയമാണ്. കുമ്മനം രാജശേഖരന്‍ പ്രസ്താവന പിന്‍വലിക്കണമെന്നും അല്ലാത്തപക്ഷം നിയമപരമായി നേരിടുമെന്നും പി.കെ. ശ്രീമതി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.