കാസർകോട്: എം.എം. ഹസൻ നയിക്കുന്ന ജനമോചന യാത്രയുടെ ഉദ്ഘാടന പ്രസംഗത്തിൽ മുഴുനീളം കേന്ദ്ര സർക്കാറിനെതിരെ പ്രസംഗിച്ച ആൻറണി കേരള ഭരണത്തെക്കുറിച്ച് ഇന്ന് കണ്ണൂരിൽ പറയാമെന്ന് മുന്നറിയിപ്പും നൽകി. താൻ പ്രസംഗകനൊന്നുമല്ല എന്ന് പറഞ്ഞ ആൻറണി തുടർന്ന് പറഞ്ഞത് മുഴുവൻ കേന്ദ്ര സർക്കാർ ഭരണത്തിനെതിരെയും അതിെൻറ അന്ത്യം കുറിക്കാൻ പോകുന്നുവെന്നുമാണ്. എവിടെയും കേരളത്തെക്കുറിച്ച് പറഞ്ഞില്ല. പ്രസംഗം അവസാനിപ്പിക്കുേമ്പാൾ കേരളത്തിൽ പിണറായി സർക്കാറിെൻറയും കേന്ദ്രത്തിൽ മോദി സർക്കാറിെൻറയും അന്ത്യം കുറിക്കും എന്ന് പറഞ്ഞു. കേരളത്തിലെ ഭരണത്തെക്കുറിച്ച് കൂടുതൽ കണ്ണൂരിൽ സുധാകരെൻറ നാട്ടിൽവെച്ച് പറയാമെന്ന് വേദിയിലുണ്ടായിരുന്ന കെ. സുധാകരനെ നോക്കിക്കൊണ്ട് പറഞ്ഞു. കണ്ണൂരിൽ ഷുഹൈബ് കുടുംബ സഹായ ഫണ്ട് വിതരണ ചടങ്ങളിലാണ് താൻ പ്രസംഗിക്കുകയെന്നുകൂടി ആൻറണി സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.