കൊടുംചൂടിൽ തണൽതേടി നഗരം

കാസർകോട്: ഏപ്രിൽ പിറന്നതോടെ നഗരം കൊടുംചൂടി​െൻറ പിടിയിലേക്ക്. ചൂടിൽനിന്ന് രക്ഷനേടാൻ പല മാർഗങ്ങളുമായി വ്യാപാരികളും നഗരവാസികളും. റോഡി​െൻറ ഇരുവശങ്ങളിലുള്ള കടകൾക്ക് മുകളിൽ പരസ്പരം സഹകരിച്ച് മേലാപ്പ് പണിയുകയാണ് ചിലർ. കട തുറന്ന ഉടൻ മുന്നിൽ വെള്ളംതളിച്ച് പൊടിയകറ്റുകയും ചൂടി​െൻറ കാഠിന്യം കുറക്കുകയും ചെയ്യുന്നവരുമുണ്ട്. കടയിലേക്ക് വരുന്നവർക്കും മറ്റും കുടിവെള്ളം ഒരുക്കുന്നവരും ഏറെയുണ്ട്. ഇടയിൽ ലഭിച്ച മഴയും തുടർന്നുണ്ടായ മഴമേഘങ്ങളും ചെറിയ ആശ്വാസം നൽകിയിരുന്നുവെങ്കിലും ചൂട് പഴയനിലയിലേക്ക് തന്നെ ഉയരുകയാണ്. 37 ഡിഗ്രിയാണ് ഏറ്റവും ഉയർന്ന താപനിലയായി ജില്ലക്ക് ലഭിച്ചത്. ഏപ്രിൽ അവസാനവും മേയ് ആദ്യവുമാണ് പൊതുവെ 37 ഡിഗ്രിയിലേക്ക് എത്തുന്നത്. ഇത്തവണ മാർച്ച് ആദ്യം തന്നെ കൂടിയ താപനില രേഖപ്പെടുത്തി. ഇനിയും കൂടുമെന്ന സൂചനയാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രങ്ങൾ നൽകുന്നത്. ചൂട് സഹിക്കാനാകാതെ ജനങ്ങള്‍ വലയുകയാണ്. സൂര്യാതപമേറ്റ് ഇതിനകം രണ്ടുപേർ ജില്ലയിൽ മരിച്ചു. 12 മണിമുതൽ വൈകീട്ട് മൂന്നുവരെ ജോലിചെയ്യാൻ പാടില്ലെന്ന നിർദേശമുണ്ടെങ്കിലും തോണിയിലെ മീൻപിടിത്തം ഉൾെപ്പടെ മിക്ക ജോലികൾക്കും ഇത് ബാധകമാക്കാനാവില്ല. നഗരങ്ങളിലും ഗ്രാമങ്ങളിലും വരള്‍ച്ച രൂക്ഷമാണ്. മലയോരത്ത് കുടിവെള്ളക്ഷാമത്തിന് വേനൽമഴ കാരണം നേരിയ അറുതിയുണ്ടായി. ബന്തടുക്ക, വെള്ളരിക്കുണ്ട്, പനത്തടി, രാജപുരം മേഖലകളിൽ കുടിവെള്ളത്തിന് ആശ്വാസമായി. അതേസമയം, നേരിയ മഴ ചൂട് വർധിപ്പിക്കുകയാണ് ചെയ്യുന്നത്. കാഞ്ഞങ്ങാടും കാസർകോടും വന്നിറങ്ങുന്ന ജനങ്ങൾ തണൽതേടി പായുകയാണ്. റോഡി​െൻറ വീതി വർധിച്ചതോടെ വെയിലേറ്റ് തിളക്കുന്ന റോഡിൽനിന്ന് ഉയരുന്ന ചൂടി​െൻറ കാഠിന്യവും വർധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.