വിഡ്​ഢിദിനത്തിൽ കുരുന്നുകളുടെ സത്യസമ്മേളനം

കാസർകോട്: ജനങ്ങളെ വിഡ്ഢികളാക്കാൻ അനൗദ്യോഗികമായി അനുമതി നൽകുന്ന വിഡ്ഢിദിനമായ ഏപ്രിൽ ഒന്നിന് കുട്ടികളെ സത്യം പറയാൻ പഠിപ്പിച്ച് സുന്നി ബാലവേദി പ്രവർത്തകരുടെ സത്യസന്ദേശറാലിയും സമ്മേളനവും. ''സത്യം മാത്രം പറയാം, അതെത്ര കയ്പേറിയതാണെങ്കിലും'' എന്ന പ്രമേയത്തിൽ സമസ്ത കേരള സുന്നി ബാലവേദി സത്യസമ്മേളനത്തി​െൻറ ജില്ലതല ഉദ്ഘാടനം ജില്ല ജംഇയ്യതുൽ മുഅല്ലിമീൻ പ്രസിഡൻറ് ടി.പി. അലി ഫൈസി ഉദ്ഘാടനംചെയ്തു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ലത്വീഫ് ബാഡൂർ അധ്യക്ഷതവഹിച്ചു. നൗഷാദ് ബാഖവി ചിറയിൻകീഴ് മുഖ്യപ്രഭാഷണം നിർവഹിച്ചു. വിദ്യാനഗർ എസ്.ഐ വിനോദ്കുമാർ വിശിഷ്ടാതിഥിയായി. ജില്ല കൺവീനർ അബ്ദുൽനാസർ ഫൈസി പാവന്നൂർ, ജില്ല ജനറൽ സെക്രട്ടറി ആബിദ് അലി കൊവ്വൽ, ജില്ല പ്രസിഡൻറ് അൻശാദ് ബല്ലാ കടപ്പുറം എന്നിവർ സംസാരിച്ചു. ജില്ല ജംഇയ്യതുൽ മുഅല്ലിമീൻ ജനറൽ സെക്രട്ടറി ഹുസൈൻ തങ്ങൾ റേഞ്ച് ചെയർമാൻ ഡി.ടി. അബ്ദുല്ല ദാരിമിക്ക് പതാക നൽകി സത്യസന്ദേശറാലി ഉദ്ഘാടനംചെയ്തു. പ്രസിഡൻറ് മൊയ്തീൻകുട്ടി ഹാജി പതാക ഉയർത്തി. സമസ്ത പൊതുപരീക്ഷയിൽ സംസ്ഥാന, ജില്ല തലത്തിൽ മികച്ച റാങ്ക് കരസ്ഥമാക്കിയ വിദ്യാർഥികൾക്ക് ടി.ഡി. അബ്ദുറഹ്മാൻ ഹാജി, ഇബ്രാഹിം ഹാജി കുണിയ, റിയാസ് കുണിയ, ലത്വീഫ് ബാഡൂർ, നിസാർ പാദൂർ എന്നിവർ കാഷ് അവാർഡ് സമ്മാനിച്ചു. എസ്.ബി.വി റേഞ്ച് കമ്മിറ്റി പുറത്തിറക്കിയ ലഘുലേഖ എസ്.ഐ വിനോദ്കുമാറിന് നൽകി പ്രകാശനംചെയ്തു. റഫീഖി ഫൈസി പാണ്ടിക്കണ്ടം, റേഞ്ച് മാനേജിങ് കമ്മിറ്റി ജനറൽ സെക്രട്ടറി ടി.ഡി. കബീർ തെക്കിൽ, ടി.ടി. റശീദ് തെക്കിൽ തായൽ, ഇസ്ഹാഖ് ദാരിമി കക്കിഞ്ചെ, തൗഫീഖ് റഹ്മാൻ പാണത്തൂർ, മുഈനുദ്ദീൻ മേൽപറമ്പ്, തൈസീർ അണങ്കൂർ എന്നിവർ സംസാരിച്ചു. റേഞ്ച് കൺവീനർ സിദ്ദീഖ് ഹുദവി മണിയൂർ സ്വാഗതവും രിഫാഈ ചട്ടഞ്ചാൽ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.