പാനൂർ: ഗ്രന്ഥശാല പ്രസ്ഥാനത്തിെൻറ അമരത്തിരുന്ന് സാംസ്കാരിക കേരളത്തിന് ദിശാബോധമുണ്ടാക്കിയ അപൂർവം വ്യക്തിത്വത്തിെൻറ ഉടമയാണ് ഐ.വി. ദാസെന്ന് ധനമന്ത്രി തോമസ് ഐസക്. ഐ.വി. ദാസിെൻറ ഏഴാം ചരമവാർഷിക ദിനാചരണത്തിെൻറ സമാപനസമ്മേളനം പാത്തിപ്പാലത്ത് ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സി.പി.എം പാനൂർ ഏരിയ കമ്മിറ്റിയംഗം എ. പ്രദീപൻ അധ്യക്ഷതവഹിച്ചു. ഐ.വി എൻഡോവ്മെൻറ് പുരസ്കാരം പി.വി.കെ. പനയാലിന് മന്ത്രി വിതരണംചെയ്തു. ഐ.വിയുടെ ജീവചരിത്രം ആസ്പദമാക്കി പവിത്രൻ മൊകേരി രചിച്ച ഐ.വി. ദാസ് ഹൃദയപക്ഷത്തിലെ സൂര്യശോഭ പുസ്തകത്തിെൻറ പ്രകാശനവും മന്ത്രി നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.