പയ്യന്നൂർ: അമ്മായിയമ്മയെ ഏണിപ്പടിയിൽനിന്ന് തള്ളിയിട്ടശേഷം കഴുത്തുഞെരിച്ച് കൊല്ലാൻ ശ്രമിച്ച യുവതിയെ കോടതി റിമാൻഡ് ചെയ്തു. രാമന്തളി പരത്തിക്കാട്ടെ പരേതനായ കുഞ്ഞിരാമെൻറ ഭാര്യ ചെറുകിണിയൻ മീനാക്ഷിയെ (63) കൊല്ലാൻ ശ്രമിച്ച സംഭവത്തിലെ പ്രതി സുചിത്രയെയാണ് (30) പയ്യന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തത്. പ്രതിയെ ചൊവ്വാഴ്ചയാണ് പയ്യന്നൂർ സി.ഐ എം.പി. ആസാദ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തി ബുധനാഴ്ച ഉച്ചയോടെ കോടതിയിൽ ഹാജരാക്കി. കൊലപാതകശ്രമത്തിൽ ഗുരുതരമായി പരിക്കേറ്റ മീനാക്ഷി മംഗളൂരുവിലെ സ്വകാര്യ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. തിങ്കളാഴ്ച രാവിലെ 10ഒാടെയാണ് സംഭവം. വീടിെൻറ ഏണിപ്പടിയുടെ മുകളിൽനിന്ന് മീനാക്ഷിയെ സുചിത്ര തള്ളിയിട്ടുവെന്നും വീഴ്ചയിൽ സാരമായി പരിക്കേറ്റ മീനാക്ഷിയുടെ വായിൽ തുണിതിരുകി കഴുത്തുഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നുമാണ് കേസ്. മീനാക്ഷിയുടെ മകൻ രവീന്ദ്രനാഥിെൻറ ഭാര്യയാണ് സുചിത്ര. മീനാക്ഷി ഇവരോടൊപ്പമാണ് താമസിക്കുന്നത്. മറ്റു മക്കളോടൊപ്പം താമസിക്കാൻ പോകാത്തതാണ് ആക്രമിക്കാൻ കാരണമെന്ന് പ്രതി മൊഴിനൽകിയതായി പൊലീസ് പറഞ്ഞു. നാലുവർഷം മുമ്പാണ് രവീന്ദ്രനാഥ് സുചിത്രയെ വിവാഹം കഴിക്കുന്നത്. മുമ്പും സമാനമായ ആക്രമണമുണ്ടായതായി നാട്ടുകാർ പറയുന്നു. രക്തം വാർന്നനിലയിൽ മീനാക്ഷിയെ ആദ്യം പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തുടർന്നാണ് മംഗളൂരുവിലേക്ക് മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.