കാസര്‍കോട്: വിലകൂടിയ വാച്ച് നൽകാമെന്ന് വിശ്വസിപ്പിച്ച് തിരുവനന്തപുരത്തെ വാച്ച് വ്യാപാരിയെ വിളിച്ചുവരുത്തി 2.40 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതിയെ മൂന്നു വർഷത്തിനുശേഷം അറസ്റ്റ് ചെയ്തു. ചെമ്മനാട് ദേളി ഉലൂജി ഹൗസിലെ ബി.എം. ഷമീറിനെയാണ് (35) കാസര്‍കോട് സി.ഐ സി.എ. അബ്ദുറഹീമിെൻറ നേതൃത്വത്തിൽ പിടികൂടിയത്. 2014 ഡിസംബര്‍ 16നാണ് സംഭവം. തിരുവനന്തപുരം കണിപ്പാന്‍കുളത്തെ എം. നിസാം (26), സഹായി നാഗരാജ് എന്നിവരാണ് തട്ടിപ്പിനിരകളായത്. നിസാം വിലകൂടിയ സെക്കൻഡ് ഹാൻഡ് വാച്ചുകള്‍ ആവശ്യമുണ്ടെന്ന് കാണിച്ച് പത്രത്തില്‍ പരസ്യം നൽകിയിരുന്നു. പരസ്യം കണ്ട ഷമീര്‍ വാച്ചുകള്‍ ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് നിസാമിനെ കാസര്‍കോേട്ടക്ക് വിളിച്ചുവരുത്തുകയായിരുന്നു. നിസാമും നാഗരാജും കാസര്‍കോട്ടെത്തിയപ്പോള്‍ ഷമീറും മറ്റു മൂന്നുപേരും ചേർന്ന് മൂന്നു ലക്ഷം രൂപ വിലവരുന്ന വാച്ചുകള്‍ നൽകാമെന്ന് പറഞ്ഞ് ഇവരെ കാറില്‍ കയറ്റിക്കൊണ്ടുപോയി. വിജനമായ സ്ഥലെത്തത്തിയപ്പോൾ കളിത്തോക്ക് കാട്ടി ഭീഷണിപ്പെടുത്തി നിസാമിെൻറ കൈവശമുണ്ടായിരുന്ന 2.40 ലക്ഷം രൂപ, വാച്ച്, മൊബൈല്‍ ഫോൺ നാഗരാജിെൻറ കൈയിലുണ്ടായിരുന്ന 5000 രൂപ, മൊബൈല്‍ ഫോൺ എന്നിവ കൈക്കലാക്കിയശേഷം ഇരുവരെയും വഴിയില്‍ ഉപേക്ഷിച്ച് സ്ഥലംവിടുകയായിരുന്നു. നിസാം കാസര്‍കോട് പൊലീസില്‍ പരാതി നല്‍കിയതിെൻറ അടിസ്ഥാനത്തില്‍ സംഘത്തിലെ ഒരാളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കര്‍ണാടക ഉപ്പിനങ്ങാടി സ്വദേശി അബ്ദുല്‍ റസാക്ക്, ഉമ്മര്‍ ഫാറൂഖ് എന്നിവരെ പിടികിട്ടാനുണ്ട്. സംഭവത്തിനുശേഷം ഒളിവിൽപോയ ഷമീർ കഴിഞ്ഞദിവസം വിദ്യാനഗര്‍ ചാലയിലെ ഭാര്യവീട്ടിലെത്തിയപ്പോഴാണ് പൊലീസ് പിടികൂടിയത്. ഇയാൾ ബലാത്സംഗ കേസിലടക്കം പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കർണാടക മടിക്കേരിയിലും കേസുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.