മംഗളൂരു: കർണാടക സംസ്ഥാനത്തിെൻറ 62-ാം ജന്മദിനം മംഗളൂരുവിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. നെഹ്റു മൈതാനിയിൽ ജില്ല ചുമതലയുള്ള മന്ത്രി ബി. രമാനാഥ റൈ ദേശീയപതാകയുയർത്തി ഗാർഡ്ഓഫ് ഓണർ സ്വീകരിച്ചു. വിവിധ മേഖലകളിലെ 15 പ്രമുഖരെ ആദരിച്ചു. നളിൻകുമാർ കട്ടീൽ എം.പി, െലജിസ്ലേറ്റിവ് കൗൺസിൽ ചീഫ് വിപ്പ് ഐവൻ ഡിസൂസ, ദക്ഷിണ കന്നട ജില്ല ഡെപ്യൂട്ടി കമീഷണർ ഡി. ശശികാന്ത് സെന്തിൽ, സിറ്റി പൊലീസ് കമീഷണർ ടി.ആർ. സുരേഷ്, ഡെപ്യൂട്ടി മേയർ രജനീഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.