എ.ബി.വി.പി 'ചലോ കേരള'

മംഗളൂരു: കേരളത്തിലെ ചുവപ്പുഭീകരതക്കെതിരെ ഈമാസം 11ന് തിരുവനന്തപുരത്ത് എ.ബി.വി.പി സംഘടിപ്പിക്കുന്ന റാലിയിൽ കർണാടകയിൽനിന്ന് പ്രവർത്തകർ പങ്കെടുക്കും. വിവിധ സംസ്ഥാനങ്ങളിൽനിന്ന് ആളുകളെ എത്തിക്കാനുള്ള 'ചലോ കേരള' പ്രചാരണപരിപാടി കുന്താപുരത്ത് ഓർഗനൈസിങ് സെക്രട്ടറി തേജസ്വി ഉദ്ഘാടനംചെയ്തു. അരലക്ഷം വിദ്യാർഥികൾ റാലിയിൽ പങ്കെടുക്കുമെന്ന് തേജസ്വി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.