ദേശീയപാതയിൽ ട്രെയിലർ കുടുങ്ങി; ഗതാഗതം തടസ്സപ്പെട്ടു

കാസർകോട്: ദേശീയപാതയിൽ വീണ്ടും ട്രെയിലർ കുടുങ്ങിയതുകാരണം ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. ചെങ്കള പാണലത്തെ സ്വകാര്യഷോറൂമിലേക്ക് വാഹനങ്ങളുമായി വന്ന കൂറ്റൻ ട്രെയിലറാണ് റോഡിനുകുറുകെ കുടുങ്ങിയത്. നാട്ടുകാരുടെയും മറ്റു വാഹന ഡ്രൈവർമാരുടെയും സഹായത്തോടെ ട്രെയിലർ നീക്കിയശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ഇവിടെ വാഹനഷോറൂമുകളിലേക്ക് വരുന്ന വലുപ്പമേറിയ ട്രെയിലറുകൾ തിരിക്കാനാവാതെ ദേശീയപാതയിൽ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നത് പതിവാണ്. ഗതാഗതതടസ്സം ഒഴിവാക്കാൻ ഷോറൂം ഉടമകൾ ആവശ്യമായ ക്രമീകരണങ്ങളൊന്നും ഏർപ്പെടുത്തുന്നില്ലെന്ന ആക്ഷേപമുണ്ട്. trailer block1, trailer block2
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.