കണ്ണൂർ: കുടുംബശ്രീ 19ാം വാർഷികാഘോഷത്തിെൻറ ഭാഗമായുള്ള അരങ്ങ് -17 കലാകായിക മത്സരങ്ങൾക്ക് തുടക്കം. കലാമത്സരങ്ങൾ പ്രാതിനിധ്യം കൊണ്ടും അവതരണ മികവ് കൊണ്ടും ശ്രദ്ധേയമായി. നാടൻ പാട്ട്, നാടോടി നൃത്തം, തിരുവാതിര, സംഘനൃത്തം, ഒപ്പന, ഫാൻസി ഡ്രസ്, നാടകം, ശിങ്കാരി മേളം തുടങ്ങി പ്രധാന വേദിയിൽ നടന്ന ഓരോ പരിപാടികളും സദസ്സിെൻറ നിറഞ്ഞ കൈയടി നേടി. മേള പി.കെ. ശ്രീമതി എം.പി ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ടി.ടി. റംല, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.വി. പ്രീത, പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡൻറ് കെ. നാരായണൻ, പാപ്പിനിശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡൻറ് സി. റീന, ജില്ല മിഷൻ കോഓഡിനേറ്റർ ഡോ. എം. സുർജിത്ത്, പാപ്പിനിശ്ശേരി സി.ഡി.എസ് ചെയർപേഴ്സൻ എ.വി. സുശീല എന്നിവർ സംസാരിച്ചു. കായിക മത്സരങ്ങൾ ബുധനാഴ്ച രാവിലെ 9.30ന് പാപ്പിനിശ്ശേരി ഇ.എം.എസ് സ്മാരക ഹയർ സെക്കൻഡറി സ്കൂളിൽ കലക്ടർ മിർ മുഹമ്മദലി ഉദ്ഘാടനം ചെയ്യും. ഫെൻസിങ് താരം ജിഷ പുതുശ്ശേരി മുഖ്യാതിഥിയാവും. ആഘോഷത്തിെൻറ ഭാഗമായി വിത്തുമേള, കുടുംബശ്രീ ഉൽപന്ന പ്രദർശന- വിപണന മേള എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. 150ൽപരം നാടൻ നെല്ലിനങ്ങളുടെയും മറ്റ് കാർഷിക വിളകളുടെയും നാടൻ വിത്തുകൾ ഇവിടെ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.