വെള്ളരിക്കുണ്ട്: വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലെ കമ്മാടം നീർത്തട വികസനപദ്ധതിക്ക് 35.91 ലക്ഷം രൂപയുെടയും പുല്ലൂർ-പെരിയ പഞ്ചായത്തിലെ കൂടാനം നീർത്തട വികസനപദ്ധതിക്ക് 5.91 ലക്ഷം രൂപയുടേയും കിനാനൂർ കരിന്തളം പഞ്ചായത്തിലെ പാറക്കോൽ -കീക്കാനം നീർത്തട വികസനപദ്ധതിക്കായി 36.51 ലക്ഷം രൂപയുെടയും ഈസ്റ്റ് ഏളേരി പഞ്ചായത്തിലെ ചിറ്റാരിക്കാൽ നീർത്തട വികസനപദ്ധതിക്ക് 32.90 ലക്ഷം രൂപയുടെയും ഗോക്കടവ് 38.38 ലക്ഷം രൂപയുെടയും പദ്ധതികൾക്ക് ഭരണാനുമതി ലഭിച്ചു. അനുവദിച്ച തുക 2018 മാർച്ച് 31നകം പൂർണമായി വിനിയോഗിച്ചാൽ മാത്രമേ അടുത്ത ഗഡുവിന് അർഹതയുണ്ടാകൂവെന്ന് ജില്ല പ്ലാനിങ് ഓഫിസർ അറിയിച്ചു. ദ്വിദിന ചിത്രകലാ ക്യാമ്പ് കാഞ്ഞങ്ങാട്: വേലാശ്വരം ഗവ യു.പി സ്കൂളിെൻറ നേതൃത്വത്തിൽ മഴവില്ല് ദ്വിദിന ചിത്രകല ക്യാമ്പ് സംഘടിപ്പിച്ചു. ചിത്രകാരൻ രാജേന്ദ്രൻ പുല്ലൂർ ഉദ്ഘാടനംചെയ്തു. എ. പ്രകാശൻ സ്വാഗതം പറഞ്ഞു. എം. ചന്തുകുഞ്ഞി അധ്യക്ഷതവഹിച്ചു. കെ.വി. സുകുമാരൻ, കെ. ബാലകൃഷ്ണൻ, എം.വി. രവീന്ദ്രൻ എന്നിവർ സംസാരിച്ചു. കെ. അനീഷ് നന്ദിപറഞ്ഞു. വികസനസമിതി യോഗം കാഞ്ഞങ്ങാട്: ഹോസ്ദുർഗ് താലൂക്ക് വികസനസമിതി യോഗം മേയ് ആറിന് രാവിലെ 11ന് താലൂക്ക് ഓഫിസ് കോൺഫറൻസ് ഹാളിൽ ചേരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.