ആവേശം ആകാശത്തോളം; അനുപമം ഈ ഗാലറിക്കാഴ്ചകള്‍

പയ്യന്നൂര്‍: ആകാശത്തേക്കുയര്‍ന്ന പന്ത് ഇഷ്ടതാരങ്ങള്‍ പറന്നെടുത്ത് അടിച്ച് മൈതാനത്ത് ബോംബു വര്‍ഷിക്കുന്ന സ്മാഷുകള്‍ക്കൊപ്പം ചെണ്ടയും ചേങ്ങിലയും കളിക്കളത്തെ മുഖരിതമാക്കും. മനോഹരമായ പൈ്ളസിങ്ങുകളും പ്രതിരോധങ്ങളും എതിര്‍ കോര്‍ട്ടില്‍ പോയന്‍റുകള്‍ വര്‍ഷിക്കുമ്പോള്‍ നിര്‍ത്താത്ത കൈയടികളും കുഴല്‍ വിളികളും ഉണ്ടാകും. സര്‍വിസുകള്‍ വലയില്‍ തട്ടി സ്വന്തം കോര്‍ട്ടില്‍ പതിക്കുമ്പോഴും വരക്കുപുറത്തേക്ക് പോകുമ്പോഴും ഇളകിമറിയാറുണ്ട് ഗാലറി. ഒരു പ്രത്യേക പക്ഷംചേരാതെ കളിയെ ഹൃദയത്തിലേറ്റി ലാളിക്കുകയാണ് പയ്യന്നൂര്‍. ഫെഡറേഷന്‍ കപ്പ്, ഇന്‍റര്‍ ക്ളബ്, നാഷനല്‍ ലീഗ് ചാമ്പ്യന്‍ഷിപ് തുടങ്ങിയ ദേശീയമത്സരങ്ങള്‍ക്ക് വേദിയായ പയ്യന്നൂര്‍ ടി. ഗോവിന്ദന്‍ സ്മാരക അഖിലേന്ത്യാ ഇന്‍വിറ്റേഷന്‍ വോളിയുടെ വിജയത്തിലൂടെ മറ്റൊരു കായികചരിത്രമെഴുതുകയാണ്. കോ റോം, കാനായി, കോട്ടക്കുന്ന്, പാണപ്പുഴ, മുനയന്‍കുന്ന്, പെരിന്തട്ട, പറവൂര്‍ തുടങ്ങിയ വോളിബാള്‍ ഗ്രാമങ്ങള്‍ പകര്‍ന്നുനല്‍കിയ കളിയാവേശവും ഊര്‍ജവുമാണ് പയ്യന്നൂരിന്‍െറ വോളി വിജയത്തെ പ്രോജ്ജ്വലമാക്കുന്നത്. അടിച്ചെടുത്താല്‍മാത്രം പോയന്‍റുവീഴുന്ന, സര്‍വിസ് 14 മാത്രമുള്ള പഴയകളി മാറിയപ്പോഴും കളിക്കാര്‍ക്ക് സൗജന്യമായി പഴവര്‍ഗങ്ങളും നെല്ലിക്കയുമായത്തെുന്ന പഴയ തലമുറയിലെ എറമുള്ളാന്‍ ഉള്‍പ്പെടെയുള്ളവരുടെ ആവേശംചോരുന്നില്ല എന്നതാണ് പയ്യന്നൂരിന്‍െറ പ്രത്യേകത. ഇന്ത്യന്‍ റെയില്‍വേ, ഒ.എന്‍.ജി.സി ഡറാഡൂണ്‍, ബി.പി.സി.എല്‍ കേരള, ഇന്ത്യന്‍ നേവി, ഇന്ത്യന്‍ ആര്‍മി, ഐ.ഒ.ബി ചെന്നൈ, ഇന്ത്യന്‍ ഇംകം ടാക്സ്, എസ്.ആര്‍.എം ചെന്നൈ എന്നീ പുരുഷ ടീമുകളും വെസ്റ്റേണ്‍ റെയില്‍വേ, കേരള പൊലീസ്, കെ.എസ്.ഇ.ബി, സായി എന്നീ വനിതാ ടീമുകളുമാണ് പയ്യന്നൂരില്‍ ക്ഷണിതാക്കളായത്തെിയത്. ഇന്ത്യയിലെ ഈ ടീമുകളെ പ്രതിനിധാനംചെയ്ത് എത്തിയ ഇന്ത്യന്‍ വോളിയുടെ പ്രമുഖ താരനിരയാണ് മറ്റൊരു പ്രത്യേകത. സുബ്ബറാവു, വിനീത്, ടോം ജോസഫ്, കിഷോര്‍കുമാര്‍, വിപിന്‍ എം. ജോര്‍ജ്, രോഹിത്, അഖില്‍, വിനീത് ജെറോം, പ്രഭാകരന്‍, മനു ജോസഫ്, കപില്‍ദേവ്, മിനിമോള്‍ എബ്രഹാം, എസ്. രേഖ, ടിജി രാജു, കെ.എസ്. ജിനി, ഭാഗ്യലക്ഷ്മി തുടങ്ങിയവര്‍ ഇതില്‍പെടും. 20 മത്സരങ്ങളാണ് ഒരാഴ്ചയില്‍ നടന്നത്. പിഴവുതീര്‍ത്ത സംഘാടകമികവും തിങ്ങിനിറയുന്ന അയേണ്‍ സ്കാഫോള്‍സ് ഗാലറിയും മറ്റൊരു കളിയാരാധനയുടെ ചരിത്രമെഴുതുകയാണ്. പാതിരാവുവരെ നീളുന്ന കളിയാരവത്തിന് ഇന്ന് തിരശ്ശീലവീഴും. മേളയിലെ മികച്ച പുരുഷ-വനിത ടീമുകള്‍ മാറ്റുരക്കുന്ന കലാശക്കളിക്കത്തെുന്ന പതിനായിരങ്ങളെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് ചരിത്രനഗരി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.