പഠനയാത്രക്കുപോയ ബസ് മറിഞ്ഞു; വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 55 പേര്‍ക്ക് പരിക്ക്

ഇരിട്ടി/വീരാജ്പേട്ട: ഉളിയില്‍ മജ്ലിസ് ഇംഗ്ളീഷ് മീഡിയം സ്കൂളില്‍നിന്ന് പഠനയാത്ര പോയ ബസ് മറിഞ്ഞ് വിദ്യാര്‍ഥികളടക്കം 55 പേര്‍ക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ റജുല (13), റിഫ (12), നസ്ല (15), റഹീം (32) എന്നിവരെ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കര്‍ണാടകയിലെ ടൂറിസ്റ്റ് ബസില്‍ കുശാല്‍നഗറിലേക്കു പോകുന്നതിനിടയിലാണ് ശനിയാഴ്ച രാവിലെ 10ന് വീരാജ്പേട്ട മുതലക്കുളം ചെക്ക്പോസ്റ്റിനടുത്ത് റോഡില്‍ ബസ് മറിഞ്ഞത്. ആയിഷ സന (14), ഫര്‍ഹാന (16), നദ (13), ജസ്മിയ (15), ആദില (13), കാവ്യ നാരായണന്‍ (15), ഫാത്തിമത്ത് അഹില (14), അമീറ ആലി (15), ഫാത്തിമ (14), നിഹാല (15), സഫീല (15), റംഷാന (21), ഫാദിയ (13), അഷ്വീന (13), ആയിഷ (14), കെ.വി. ആയിഷ (12), സന്‍ഹ (14), ഹിബ (12), റംഷാന (12), തമന്ന (14), സമി (14), നഹ ഫാത്തിമ (14), ഷഫ്ന (13), വിസ്മയ (12), ഫിദ ഫാത്തിമ (14), ഹിസാന (16), ഷെറിന്‍ ഷഹാന (14), ഫാത്തിമ (12), ആയിഷ ഫിദ (13), ഫാത്തിമത്ത് നസ്റിയ (14), ശിവഗംഗ (14), രശക (14), ജസ്ന (12), ഹന്ന (14), ശ്രീലക്ഷ്മി (12), ഫാത്തിമത്ത് സന (15), സഹിയ്യ (13), സഹല (13), നിദ (13), അന്‍സില (14), ഹിബ (14), അധ്യാപകരായ ഗീത (45), ഹസീന (28), അനുശ്രീ (24), രശ്മി (29), സസ്പതി (35), സുജാത (42), ആയമാരായ ലീല (48), വി.കെ. ലീല (45), സ്കൂള്‍ ബസ് ഡ്രൈവര്‍ മശ്ഹൂദ് (32) എന്നിവര്‍ ഇരിട്ടി, വീരാജ്പേട്ട ആശുപത്രികളില്‍ ചികിത്സതേടി. മൂന്നു ബസിലായി 218 വിദ്യാര്‍ഥികളാണ് ഉണ്ടായിരുന്നത്. ഗുരുതര പരിക്കേറ്റ ബസ് ഡ്രൈവര്‍ അബ്ദുല്‍ ജലീല്‍ (33), ശ്രേയാന്‍ (16) എന്നിവരെ മടിക്കേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീരാജ്പേട്ട റൂറല്‍ പൊലീസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.