ദേശീയപാതയില്‍ സംയുക്ത സംഘത്തിന്‍െറ പരിശോധന

ന്യൂമാഹി: മാഹിപാലം മുതല്‍ മുഴപ്പിലങ്ങാട് വരെ ദേശീയപാത സംയുക്ത പരിശോധക സംഘം പരിശോധന നടത്തി. ദേശീയപാതകളിലെ അപകടങ്ങള്‍ കുറക്കുന്നതിനും ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും ആവശ്യമായ അടിയന്തര നടപടികള്‍ കൈക്കൊള്ളുന്നതിനാണ് പരിശോധന. ജില്ല ലീഗല്‍ അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ എം.പി. ജയരാജിന്‍െറ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. സംഘത്തിന്‍െറ പരിഹാര നിര്‍ദേശമനുസരിച്ച് റോഡ് നവീകരണം നടത്തും. അപകട മേഖലകളില്‍ അപകടങ്ങള്‍ ഉണ്ടാവുന്നതിനുള്ള കാരണങ്ങള്‍ ഒഴിവാക്കി ഗതാഗതം പരിഷ്കരിക്കും. റോഡ് വീതികുറഞ്ഞ് ഇടുങ്ങിയ ഇടങ്ങളില്‍ ലഭ്യമായ സ്ഥലസൗകര്യമനുസരിച്ച് വീതി വര്‍ധിപ്പിക്കും. ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്‍ ബസ് ബേയുണ്ടാക്കാനും സീബ്രാലൈനുകള്‍ സ്ഥാപിക്കാനും നടപടിയുണ്ടാവും. തലശ്ശേരി ജോ. ആര്‍.ടി.ഒ എ.കെ. രാധാകൃഷ്ണന്‍, അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എം.പി. റിയാസ്, പൊതുമരാമത്ത് എന്‍ജിനീയര്‍ സുനില്‍ കൊയിലേരിയന്‍, ന്യൂമാഹി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എ.വി. ചന്ദ്രദാസന്‍ തുടങ്ങിയവരാണ് ന്യൂമാഹിയില്‍ നടന്ന പരിശോധക സംഘത്തില്‍ സംബന്ധിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.