വളപട്ടണം: കളരിവാതുക്കൽ ക്ഷേത്രോത്സവത്തിെൻറ ഭാഗമായി ഇന്ന് കളരിയാൽ ഭഗവതിയുടെയും മക്കളുടെയും തിരുമുടിയുയരും. ഇതോടെ ഉത്തരമലബാറിൽ ഒരുവർഷത്തെ കളിയാട്ടങ്ങൾക്ക് തിരശ്ശീലവീഴും. അമ്മ ഭഗവതിയായ കളരിയാൽ ഭഗതിയുടെ മക്കളിൽ ഏക മകൻ ക്ഷേത്രപാലകൻ വലതുഭാഗം ചേർന്നും ഇടതുഭാഗം ചേർന്ന് പെണ്മക്കളായ സോമേശ്വരി ഭഗവതി, പാടിക്കുറ്റി ഭഗവതി, തിരുവർക്കാട്ട് ഭഗവതി, ചുഴലിഭഗവതി, കാളരാത്രി ഭഗവതി എന്നീ തെയ്യക്കോലങ്ങളും ക്ഷേത്രതിരുമുറ്റത്ത് കളിയാട്ടത്തിെൻറ ഭാഗമായി ഉറഞ്ഞാടും. ഇതോടെ കോലത്തുനാട്ടിലെ കാവുകളിലെയും ക്ഷേത്രങ്ങളിലെയും കളിയാട്ടങ്ങളുടെ കൊടിയിറങ്ങും. മലയാളമാസ വർഷത്തിൽ തുലാം 9, 10 തീയതികളിൽ കൊളച്ചേരി വിഷകണ്ഠൻ ക്ഷേത്രത്തിൽ നടക്കുന്ന കളിയാട്ടങ്ങളോടെ ഉത്തരമലബാറിലെ കാവുകളും ക്ഷേത്രങ്ങളിലും തെയ്യക്കോലങ്ങൾക്ക് തുടക്കമാകും. കോലത്തുനാട്ടിലെ കോലസ്വരൂപങ്ങളിൽ വലുപ്പത്തിൽ ഏറ്റവും ഉയരംകൂടിയതാണ് കളരിയാൽ ഭഗവതിയുടെ കോലസ്വരൂപം. എട്ടു കവുങ്ങും 60 മുളകളിലുമായി അഞ്ചേമുക്കാൽ കോൽ ഉട വീതിയിൽ 21 കോൽ ഉയരത്തിലുള്ളതാണ് തിരുമുടി. നൂറുകണക്കിനാളുകളെ സാക്ഷിനിർത്തി വ്രതശുദ്ധിയോടെ പള്ളിക്കുളം ചിറപുറത്ത് വീട്ടിൽ ബാബു പെരുവണ്ണാനാണ് കളരിയാൽ ഭഗവതിയുടെ കോലം ധരിക്കുന്നത്. ചിറക്കൽതമ്പുരാനിൽനിന്ന് മൂത്താണിശ്ശേരി ആചാരപട്ടം പദവി ലഭിച്ചവരാണ് കളരിയാൽ ഭഗവതിയുടെ കോലം ധരിക്കുന്നത്. ഇന്ന് വൈകീട്ട് മൂേന്നാടെയാണ് മുടിയേറ്റിന് തിരുമുടി നിവർത്തുക. പൂരോത്സവത്തിന് ആറു ദിവസം വളപട്ടണം കോട്ടയിലേക്കും ഏഴാം ദിവസം ചിറക്കൽ ശിവേശ്വരം, എട്ടാം ദിവസം കോട്ട തിട അയപ്പിക്കലും ഒമ്പതാം ദിവസം മോളോളം ശിവക്ഷേത്രത്തിലും തിടമ്പെഴുന്നള്ളത്തും പൂരം കളിയും പത്താം ദിവസം പുലർച്ചെ കരടികളിയും തുടർന്ന് ആറാട്ട് എഴുന്നള്ളത്തോടെ പൂരോത്സവം സമാപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.