കെ.സി നമ്പർ: ഒാ​േട്ടാസംഘടനകൾ തുറന്നപോരിൽ

കണ്ണൂർ: കണ്ണൂർ നഗരത്തിൽ ഒാ​േട്ടാ സർവിസ്​ നടത്തുന്നതിനുള്ള കെ.സി നമ്പർ ഒാ​േട്ടാസംഘടനകളുടെ തുറന്നപോരിന്​ കാരണമാകുന്നു. ആവശ്യത്തിന്​ പാർക്കിങ്​ സൗകര്യങ്ങളില്ലെന്ന്​ പറഞ്ഞ്​ എസ്​.എ.ടി.യു, ​െഎ.എൻ.ടി.യു.സി, ബി.എം.എസ്​ തുടങ്ങിയ സംഘടനകൾ നാളെ മുതൽ അനിശ്ചിതകാല പണിമുടക്ക്​ പ്രഖ്യാപിച്ചിരിക്കുകയാണ്​. എന്നാൽ, പാർക്കിങ്​ അല്ല, സി.പി.എം അനുകൂലസംഘടനയായ ഒാ​േട്ടാ ലേബർ യൂനിയന്​ (സി.​െഎ.ടി.യു) കൂടുതൽ കെ.സി നമ്പറുകൾ അനുവദിച്ചുവെന്നതാണ്​ എസ്​.എ.ടി.യു ഉൾ​െപ്പടെയുള്ള സംഘടനകളെ പ്രതിഷേധത്തിലാക്കിയതെന്നാണ്​ തൊഴിലാളികൾ പറയുന്നത്​. എസ്​.എ.ടി.യു, ​െഎ.എൻ.ടി.യു.സി എന്നിവർ നടത്തുന്ന സമരം സത്യവിരുദ്ധമാണെന്നും സമരത്തെ എതിർക്കുമെന്നും പറഞ്ഞ്​ കോൺഗ്രസ്​ അനുകൂലസംഘടനയായ ഒാ​േട്ടാ തൊഴിലാളി സംരക്ഷണസമിതി രംഗ​െത്തത്തിയിട്ടുണ്ട്​. കണ്ണൂർ മുനിസിപ്പാലിറ്റിയായിരുന്ന കാലത്ത്​ നഗരത്തിൽ സർവിസ്​ നടത്തുന്നതിന്​ കെ.എം.സി നമ്പർ ആയിരുന്നു നൽകിയിരുന്നത്​. മൂവായിരത്തിനടുത്ത്​ കെ.എം.സി നമ്പറുകളായിരുന്നു ആകെ നൽകിയിരുന്നത്​. ഇതിൽ അധികവും എസ്​.എ.ടി.യു പ്രവർത്തകരായിരുന്നു. പുതിയതായി അഞ്ചു​ പഞ്ചായത്തുകൾ കൂട്ടിച്ചേർത്ത്​ കോർപറേഷൻ രൂപവത്​കരിച്ചപ്പോൾ, ഇവയിലെ തൊഴിലാളികൾക്കുകൂടി കെ.സി നമ്പർ നൽകിയപ്പോൾ എസ്​.എ.ടി.യു ഉൾപ്പെടെയുള്ള സംഘടനകളുടെ മേധാവിത്വം ഇല്ലാതായെന്നാണ്​ ഒാ​േട്ടാ സ്​റ്റാൻഡുകളിലെ വർത്തമാനം. ഒാ​േട്ടാ ലേബർ യൂനിയന്​ കണക്കില്ലാതെ കെ.സി നമ്പറുകൾ നൽകിയെന്ന്​ എസ്​.എ.ടി.യുക്കാർ ആരോപിക്കുന്നുമുണ്ട്​. എന്നാൽ, തൊഴിൽമേഖലയിൽ സംഘർഷമുണ്ടാക്കുന്നതിനാണ്​ ഇൗ പ്രചാരണമെന്നും വാഹനകച്ചവടക്കാർക്കും സ്വന്തക്കാർക്കും കെ.എം.സി നമ്പർ ഉണ്ടാക്കിനൽകിയവർ ആരാണെന്ന്​ എല്ലാവർക്കും അറിയാമെന്നും ഒാ​േട്ടാ ലേബർ യൂനിയൻ നേതാക്കൾ പറയുന്നു. തൊഴിലാളിക​ളെ പ്രതിസന്ധിയിലാക്കിയ പല സംഭവങ്ങളുണ്ടായപ്പോഴും സമരത്തിന്​ ഇറങ്ങാത്തവർ പാർക്കിങ്ങിന്​ സ്​ഥലമില്ലെന്നുപറഞ്ഞ്​ സമരത്തിന്​ ഇറങ്ങുന്നത്​ നിലനിൽപില്ലാതായി എന്ന്​ മനസ്സിലാക്കിയാണെന്നും ഒാ​േട്ടാ ലേബർ യൂനിയൻ ആരോപിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.