കണ്ണൂർ: കണ്ണൂർ-ചാല ബൈപാസ് ഒരിക്കൽക്കൂടി കുരുതിക്കളമായി. വെള്ളിയാഴ്ച രാത്രി ബസിനടിയിൽ പിടഞ്ഞുമരിച്ച യുവാവിെൻറ ദൃശ്യം മറ്റ് യാത്രക്കാരെ നടുക്കി. ചാല ബൈപാസിൽ പ്രവേശിച്ചാൽ ബസുൾപ്പെടെയുള്ള വാഹനങ്ങൾക്കെല്ലാം അമിതവേഗതയാണ്. ബൈപാസിൽ വേഗം ക്രമീകരിക്കുന്നതിനുള്ള സംവിധാനങ്ങളൊന്നുമില്ല. ഇന്നലെയുണ്ടായ അപകടത്തിെൻറ യഥാർഥകാരണം വ്യക്തമായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ബൈപാസായിട്ടും ആവശ്യത്തിന് വിളക്കുകാലുകൾ പോലുമില്ലാത്തതിെൻറ അപകടവും ഇന്നലെ ബോധ്യപ്പെട്ടു. അപകടം നടന്നയുടനെ ഇരുവശങ്ങളിൽ വാഹനങ്ങൾ വന്ന് കുടുങ്ങിയെങ്കിലും ആവശ്യത്തിന് വെളിച്ചമില്ലാതിരുന്നത് രക്ഷാപ്രവർത്തനം തടസ്സപ്പെടുത്തി. പിന്നീട് ചില സ്കൂട്ടറുകളുടെ ലൈറ്റ് ഒാൺ ചെയ്ത് വെളിച്ചം തരപ്പെടുത്തിയാണ് പൊലീസ് രക്ഷാപ്രവർത്തനം നടത്തിയത്. മഴയുണ്ടായിരുന്നതും അപകടത്തിെൻറ ആഘാതം വർധിപ്പിച്ചു. ഇരുവശത്തും വാഹനങ്ങൾ കുടുങ്ങിയതോടെ പൊലീസ് ഇടപെട്ട് താേഴചൊവ്വയിൽനിന്ന് വാഹനങ്ങൾ തോട്ടടവഴി തിരിച്ചുവിട്ടു. ഒന്നര മണിക്കൂറിനുശേഷമാണ് ഗതാഗതം പഴയ നിലയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.