കണ്ണൂർ: ഗോരക്ഷാസേന പ്രച്ഛന്നവേഷമിട്ട ആർ.എസ്.എസാണെന്ന് സി.പി.എം ജില്ല സെക്രട്ടറി പി. ജയരാജൻ. കശാപ്പ് നിയന്ത്രണത്തിനെതിരെ സി.പി.എം കണ്ണൂർ സിറ്റിയിൽ സംഘടിപ്പിച്ച സായാഹ്നധർണയും ബീഫ് ഫെസ്റ്റും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗോരക്ഷാസേനയുടെ പണി പശുവിനെ രക്ഷിക്കുന്നത് ഹിന്ദുക്കൾ മാത്രമാണെന്നുള്ള നുണ പ്രചരിപ്പിക്കലാണ്. മഹാത്മാഗാന്ധിയുടെ ഘാതകനായിട്ടുള്ള നാഥൂറാമിനെ മഹാനാണെന്ന് ചിത്രീകരിക്കുന്ന പ്രചാരണം നടത്തിയിരുന്നു. ചൂരിയിൽ പള്ളിയിൽ കയറി റിയാസ് മൗലവിയെ വെട്ടി കൊലപ്പെടുത്തിയത് അദ്ദേഹത്തോടുള്ള പകയല്ല, മറിച്ച് കാസർകോട് വർഗീയകലാപങ്ങൾ ഉണ്ടാക്കുക എന്നതായിരുന്നു ലക്ഷ്യം. ജനാധിപത്യവും മതനിരപേക്ഷതയും തകർക്കുന്നതിനുവേണ്ടിയുള്ള ആസൂത്രിത ശ്രമത്തിലാണ് ഇവർ ഏർപ്പെട്ടിട്ടുള്ളത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി ഭരണത്തെ മറയാക്കി രാജ്യത്തുടനീളം മതന്യൂനപക്ഷങ്ങൾക്കെതിരെ കടന്നാക്രമണങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. കന്നുകാലിവിഷയത്തിൽ ചട്ടഭേദഗതിയെ കുറിച്ച് ഒന്നും മിണ്ടാതെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പുറത്താക്കാൻ ആവശ്യപ്പെടുകയും യൂത്തന്മാരുടെ ചെയ്തിയിൽ അപലപിക്കുകയും മാത്രമാണ് രാഹുൽ ഗാന്ധി ചെയ്തതെന്നും ജയരാജൻ പറഞ്ഞു. ആര്. സുനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. ടി. രാമകൃഷ്ണന് സംസാരിച്ചു. കെ. ഷഹറാസ് സ്വാഗതം പറഞ്ഞു. കണ്ണൂര്‍ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി തെക്കി ബസാറില്‍ നടത്തിയ പരിപാടി സംസ്ഥാന കമ്മിറ്റി അംഗം കെ.പി. സഹദേവന് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി കെ.പി. സുധാകരന് സംസാരിച്ചു. ഏറമ്പള്ളി രവീന്ദ്രന് അധ്യക്ഷത വഹിച്ചു. എം. സത്യന് സ്വാഗതം പറഞ്ഞു. വളപട്ടണത്ത് ജില്ല സെക്രേട്ടറിയറ്റ് അംഗം ഒ.വി. നാരായണന് ഉദ്ഘാടനം ചെയ്തു. കെ. മോഹനന്, പള്ള്യത്ത് ശ്രീധരന് എന്നിവര്‍ സംസാരിച്ചു. കെ.വി. ഷക്കീല്‍ അധ്യക്ഷത വഹിച്ചു. എ.എന്‍. സലീം സ്വാഗതം പറഞ്ഞു. കക്കാട് നടന്ന പ്രതിഷേധം എൽ.വി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കാടന്‍ ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. എം.വി. സഹദേവന് സ്വാഗതം പറഞ്ഞു. പുഴാതിയില്‍ പി. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ടി. രവീന്ദ്രന് അധ്യക്ഷത വഹിച്ചു. എ. ഭരതന് സ്വാഗതം പറഞ്ഞു. അഴീക്കോട് വെസ്റ്റിൽ ഡി.വൈ.എഫ്.െഎ ജില്ല പ്രസിഡൻറ് എം. ഷാജര്‍ ഉദ്ഘാടനം ചെയ്തു. കെ. ലക്ഷ്മണന് അധ്യക്ഷത വഹിച്ചു. കുടുവന്‍ പദ്മനാഭന് സംസാരിച്ചു. മണ്ടൂക്ക് മോഹനന് സ്വാഗതം പറഞ്ഞു. അഴീക്കോട് നോര്‍ത്തില്‍ അരക്കന്‍ ബാലന് ഉദ്ഘാടനം ചെയ്തു. ടിപി. അനന്തകൃഷ്ണന് അധ്യക്ഷ തവഹിച്ചു. എ. സുരേന്ദ്രന് സ്വാഗതം പറഞ്ഞു. ചിറക്കലില്‍ പി. രമേഷ്ബാബു ഉദ്ഘാടനം ചെയ്തു. പി. നിഷാദ് അധ്യക്ഷത വഹിച്ചു. കെ. മോഹനന് സംസാരിച്ചു. പി. അനില്‍കുമാര്‍ സ്വാഗതം പറഞ്ഞു. ചിറക്കല്‍ നോര്‍ത്തില്‍ വയക്കാടി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. കെ.വി. സതീശന് അധ്യക്ഷത വഹിച്ചു. അരക്കന്‍ ബാലൻ, കെ.വി. മുജീബ് എന്നിവര്‍ സംസാരിച്ചു. കപ്പള്ളി ശശിധരന് സ്വാഗതം പറഞ്ഞു. ചാലാട് നടന്ന പരിപാടി എം. പ്രകാശന് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഒ.കെ. വിനീഷ് സംസാരിച്ചു. പോത്തോടി സജീവന് അധ്യക്ഷത വഹിച്ചു. എന്‍.ടി. സതീശന് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.