എയര്‍പോര്‍ട്ട് ജനറല്‍ വര്‍ക്കേഴ്സ് കോണ്‍ഗ്രസ് സമ്മേളനം

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളപദ്ധതിക്ക് വീടും സ്ഥലവും ഉപേക്ഷിക്കേണ്ടിവന്ന കുടുംബത്തിലെ ഒരാള്‍ക്ക് ജോലിനല്‍കുമെന്ന സര്‍ക്കാര്‍പ്രഖ്യാപനം ഉടന്‍ യാഥാര്‍ഥ്യമാക്കണമെന്ന് ഇന്‍റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ജനറല്‍ വര്‍ക്കേഴ്സ് കോണ്‍ഗ്രസ് (ഐ.എന്‍.ടി.യു.സി) വാര്‍ഷികസമ്മേളനം ആവശ്യപ്പെട്ടു. നിര്‍മാണമേഖലയില്‍ ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരെ ക്ഷേമപദ്ധതികളുടെ പരിധിയില്‍ കൊണ്ടുവരണമെന്നും ഉന്നയിച്ചു. ഐ.എന്‍.ടി.യു.സി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കെ.പി. വേണുഗോപാലന്‍ അധ്യക്ഷത വഹിച്ചു. പി.വി. രവീന്ദ്രനാഥ്, എ.പി. ഫൈസല്‍, റസാക്ക് മണക്കായി, നസീര്‍ ആമേരി, കെ. രമേശന്‍ എന്നിവര്‍ സംസാരിച്ചു. ആമേരി മുസ്തഫ സ്വാഗതവും ശ്രീധരന്‍ വരയത്ത് നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: കെ. സുരേന്ദ്രന്‍ (പ്രസി), എ.പി. ഫൈസല്‍ (വൈസ് പ്രസി), കെ.പി. വേണുഗോപാലന്‍ (വര്‍ക്കിങ് പ്രസി), ആമേരി മുസ്തഫ (ജന. സെക്ര), പി.വി. രവീന്ദ്രനാഥ് (ഓര്‍ഗനൈസിങ് സെക്ര), ശ്രീധരന്‍ വരയത്ത്, നസീര്‍ ആമേരി, കെ. രമേശന്‍ (ജോ. സെക്ര), റസാക്ക് മണക്കായി (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.