കണ്ണൂര്‍ ലോക്സഭ മണ്ഡലം: 12 പദ്ധതികള്‍ക്ക് 83 ലക്ഷത്തിന്‍െറ ഭരണാനുമതി

കണ്ണൂര്‍: കണ്ണൂര്‍ ലോക്സഭ മണ്ഡലത്തില്‍ 2016-17 വര്‍ഷത്തെ എം.പി ഫണ്ടില്‍ ഉള്‍പ്പെടുത്തി 12 പദ്ധതികള്‍ക്കായി 83 ലക്ഷം രൂപയുടെ ഭരണാനുമതിയായതായി പി.കെ. ശ്രീമതി എം.പി അറിയിച്ചു. നെല്ലിക്കുന്ന് പട്ടികജാതി കോളനി കുടിവെള്ളവിതരണ പദ്ധതി (ചെങ്ങളായി ഗ്രാമപഞ്ചായത്ത്), തേര്‍ത്തല പട്ടികജാതി കോളനി കുടിവെള്ളവിതരണ പദ്ധതി (ചെങ്ങളായി ഗ്രാമപഞ്ചായത്ത്), പന്നിയോട്ട്മൂല പട്ടികജാതി കോളനി (ശ്രീകണ്ഠപുരം നഗരസഭ), പഴയ പൊലീസ് സ്റ്റേഷന്‍-പയയാട്ടുവയല്‍ ഇരൂട് റോഡ് ടാറിങ് (പയ്യാവൂര്‍ ഗ്രാമപഞ്ചായത്ത്), കിളയില്‍മുക്ക് മക്രേരി മദ്റസ റോഡ് ടാറിങ് (പെരളശ്ശേരി ഗ്രാമപഞ്ചായത്ത്), മാച്ചേരി ട്രാന്‍സ്ഫോമര്‍ -കയരളം എ.യു.പി സ്കൂള്‍ കിളയളം എസ്.സി കോളനി റോഡ് (മയ്യില്‍ ഗ്രാമപഞ്ചായത്ത്), മണിയൂര്‍ നവകേരള വായനശാല കെട്ടിടനിര്‍മാണം (കുറ്റ്യാട്ടൂര്‍ ഗ്രാമപഞ്ചായത്ത്), കടലാക്കിമുക്ക് തനിങ്ങോട് വയല്‍ റോഡ് ടാറിങ് (കണ്ണൂര്‍ കോര്‍പറേഷന്‍), അഴീക്കോട് മീന്‍കുന്ന് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിന് ഡൈനിങ് ഹാള്‍ നിര്‍മാണം (അഴീക്കോട് ഗ്രാമപഞ്ചായത്ത്), കീച്ചേരി-ചെള്ളേരി-ചാമന്‍െറവളപ്പ് റോഡ് ടാറിങ് (മട്ടന്നൂര്‍ നഗരസഭ), സത്യന്‍ സ്മാരക സ്റ്റേഡിയത്തിന് സ്റ്റേജ് നിര്‍മാണം (ശ്രീകണ്ഠപുരം നഗരസഭ), വിഭിന്നശേഷിയുള്ളവര്‍ക്കുള്ള മുച്ചക്രവാഹനം എന്നീ പദ്ധതികള്‍ക്കാണ് ഭരണാനുമതിയായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.