പരിയാരം: പരിയാരം മെഡിക്കൽ കോളജിൽ വ്യാഴാഴ്ച സമാപിച്ച ആരോഗ്യ സർവകലാശാല കലോത്സവത്തിെൻറ തെരുവുനാടക മത്സരത്തിൽ പെൺകോയ്മ. മൂന്ന് ടീമുകളാണ് മത്സരത്തിനുണ്ടായിരുന്നത്. 20ലധികം പേർ കഥാപാത്രങ്ങളായുണ്ടായെങ്കിലും മൂന്ന് ആൺകുട്ടികൾ മാത്രമാണ് അരങ്ങിലുണ്ടായിരുന്നത്. മറ്റെല്ലാവരും പെൺകുട്ടികളായിരുന്നു. സാധാരണ തെരുവുനാടകം പുരുഷന്മാരുടെ കുത്തകയായാണ് അറിയപ്പെട്ടുവരുന്നത്. ഈ ചരിത്രമാണ് വൈദ്യശാസ്ത്രമേഖലയിലെ പെൺകുട്ടികൾ തിരുത്തിയത്. കാലികപ്രസക്തമായ കഥകളാണ് മൂന്നു ടീമുകളും തെരഞ്ഞെടുത്തത്. തെരുവിെൻറ സാധ്യതകൾ മുഴുവൻ പ്രയോജനപ്പെടുത്തിയ നാടകങ്ങളിൽ ഉത്തർപ്രദേശിലെ ആശുപത്രിയിൽ കുട്ടികൾ ശ്വാസംമുട്ടി മരിച്ചതും പശുവിെൻറ പേരിലെ കൊലകളും പ്രമേയമാക്കിയ കോട്ടക്കൽ ആര്യവൈദ്യശാലയുടെ നാടകമാണ് ഒന്നാംസ്ഥാനം നേടിയത്. കാമ്പസ് രാഷ്ട്രീയം നിരോധിച്ച കോടതിവിധിയും സ്ത്രീത്വം അപമാനിക്കപ്പെടുന്നതിൽ പിതാവിനും പുരോഹിതർക്കും അധ്യാപകർക്കും സമൂഹത്തിനുമുള്ള പങ്കുമൊക്കെ കടന്നുവന്ന മറ്റു രണ്ട് നാടകങ്ങളും കാലത്തോട് സംവദിക്കുന്നവയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.