സി.​പി.​എം കേ​ര​ള​ത്തി​ൽ ഫാ​ഷി​സ്​​റ്റ് ഭ​ര​ണ​ത്തി​ന് ശ്ര​മി​ക്കു​ന്നു -–സ​തീ​ശ​ൻ പാ​ച്ചേ​നി

കണ്ണൂർ: എല്ലാ നന്മകെളയും തട്ടിമാറ്റി സി.പി.എം കേരളത്തിൽ ഫാഷിസ്റ്റ് ഭരണം നടപ്പാക്കാൻ ശ്രമിക്കുകയാണെന്ന് ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി. കണ്ണൂർ ശിക്ഷക് സദനിൽ കെ.പി.എസ്.ടി.എയുടെ നേതൃത്വത്തിൽ നടന്ന ജില്ലതല അധ്യാപക നേതാക്കളുടെ യാത്രയയപ്പും സംസ്ഥാന നേതാക്കൾക്കുള്ള സ്വീകരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മകൻ നഷ്ടപ്പെട്ട ഒരമ്മക്ക് ദുഃഖിക്കാൻപോലും അവകാശമില്ലെന്ന മട്ടിലാണ് മുഖ്യമന്ത്രിയുടെ സംസാരമെന്ന് പാച്ചേനി കുറ്റപ്പെടുത്തി. ജില്ല പ്രസിഡൻറ് കെ. രമേശൻ അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ടി.എസ്. സലീം ഉപഹാരങ്ങൾ സമ്മാനിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി കെ.വി. ഫിലോമിന അനുഗ്രഹഭാഷണം നടത്തി. കെ.സി. രാജൻ, എൻ. തമ്പാൻ, ഗീത കൊമ്മേരി എന്നിവർ സംസാരിച്ചു. സംസ്ഥാന, -ജില്ല നേതാക്കളായ ഐ. ഹരിദാസ്, ഇ.കെ. അശോകൻ, ഇ. വിജയൻ, എം. പങ്കജാക്ഷൻ, കെ. പുരുഷോത്തമൻ, പി. സുഖദേവൻ, സി.വി. ദിനേശ് ബാബു, കെ.കെ. രവീന്ദ്രൻ, എം. പദ്മനാഭൻ, സി. പുരുഷോത്തമൻ, എം. വിനോദൻ എന്നിവർ അനുഭവങ്ങൾ പങ്കുവെച്ചു. കെ. രാമചന്ദ്രൻ, ടി.ഒ. വേണുഗോപാലൻ, കെ. സുനിൽ, വി.വി. പ്രകാശ്, വി. ദാമോദരൻ, വി.വി. നന്ദഗോപൻ, വി. മണികണ്ഠൻ, കെ.എ. മൊയ്തീൻ കുഞ്ഞി, ആർ.കെ. സദാനന്ദൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.