കണ്ണൂർ: കേന്ദ്ര സർക്കാറിെൻറ തൊഴിൽ മേള ബി.ജെ.പി മേളയാക്കി മാറ്റിയെന്നും ഇതിൽ പ്രതിഷേധിക്കുന്നതായും പി.കെ. ശ്രീമതി എം.പി വാർത്താകുറിപ്പിൽ അറിയിച്ചു. തൊഴിൽ മേളയുടെ പ്രചാരണത്തിനായി തയാറാക്കിയ പോസ്റ്ററിൽ പോലും ബി.ജെ.പി നേതാക്കളുടെ ചിത്രം മാത്രമാണ് ഉണ്ടായിരുന്നത്. ബി.ജെ.പി നിയന്ത്രണത്തിലുള്ള കൊച്ചി സൊസൈറ്റി ഫോർ ഇൻറഗ്രേറ്റഡ് േഗ്രാത്ത് ഓഫ് ദ നേഷൻ എന്ന സംഘടനയെ ഉപയോഗിച്ചാണ് ഇത് ബി.ജെ.പി മേളയാക്കിയത്. മേളയിലെ എല്ലാ പ്രവർത്തനങ്ങൾക്കും ബി.ജെ.പി വളൻറിയർമാരാണ് ഉണ്ടായിരുന്നത്. ജില്ലയിലെ മറ്റൊരു സംഘടനയെയോ പ്രവർത്തകരെയോ അറിയിക്കുകയോ പങ്കെടുപ്പിക്കുകയോ ചെയ്തില്ല. മുമ്പൊക്കെ ഇത്തരം പരിപാടികൾ നടക്കുമ്പോൾ കുടുംബശ്രീയെയും മറ്റുമാണ് കേന്ദ്ര സർക്കാർ ആശ്രയിച്ചിരുന്നത്. അതിനുപകരം ഹീനമായ രാഷ്ട്രീയക്കളി കളിച്ചത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് എം.പി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.