പാ​പ്പി​നി​ശ്ശേ​രി റെ​യി​ൽ​വേ അ​ടി​പ്പാ​ത ഉ​ട​ൻ തു​റ​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്കും –എം.​പി

പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി റെയിൽവേ ഗേറ്റ് അടച്ചതോടെ അനുഭവപ്പെടുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിന് അടിപ്പാത ഉടൻ തുറന്നുനൽകാൻ നടപടിയെടുക്കുമെന്ന് പി.കെ. ശ്രീമതി എം.പി അറിയിച്ചു. അടിപ്പാത നിര്‍മാണവും മേല്‍പാലം പ്രവൃത്തിയും സന്ദർശിച്ച് സംസാരിക്കുകയായിരുന്നു എം.പി. മേൽപാലത്തിലെ ടാറിങ്പ്രവൃത്തി ചൊവ്വാഴ്ച തുടങ്ങുമെന്നും എം.പി അറിയിച്ചു. പാപ്പിനിശ്ശേരി നിവാസികളുടെ യാത്രാപ്രയാസം നേരിട്ടറിയാമെന്നും എം.പി പറഞ്ഞു. അടിപ്പാത സർവിസ് റോഡ് രണ്ടാഴ്ചക്കുള്ളിൽ പൂർത്തീകരിക്കുമെന്ന് ഉദ്യോഗസ്ഥർ എം.പിക്ക് ഉറപ്പുനൽകി. കെ.എസ്.ടി.പി ഉദ്യോഗസ്ഥരുമായി എം.പി ഫോണിൽ ബന്ധപ്പെട്ടു. ജില്ല പഞ്ചായത്ത് മെംബർ പി.പി. ഷാജിർ, കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് മെംബർ കെ. ലീല, പഞ്ചായത്തംഗങ്ങളായ സി. രാജൻ, പ്രമോദ്, സി.പി.എം നേതാക്കളായ ടി. ചന്ദ്രൻ, എൻ. ശ്രീധരൻ, പി. ഗോവിന്ദൻ, വി.വി. പവിത്രൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.