മെ​ഗാ​ ജോ​ബ്​ ഫെ​യ​റി​നെ​ത്തി​യ​ത്​ ആ​യി​ര​ങ്ങ​ൾ

കണ്ണൂർ: കേന്ദ്ര തൊഴിൽ മന്ത്രാലയത്തിെൻറ ആഭിമുഖ്യത്തിൽ കണ്ണൂർ കൃഷ്ണമേനോൻ സ്മാരക ഗവ. വനിത കോളജിൽ സംഘടിപ്പിച്ച മെഗാ ജോബ് ഫെയറിൽ പെങ്കടുത്തത് ആയിരങ്ങൾ. 12,977 പേർ അപേക്ഷിച്ചതിൽ 3110 പേർക്ക് ജോബ് ഫെയറിലൂടെ ജോലി ലഭിച്ചു. ഉദ്യോഗാർഥികൾക്കൊപ്പം കുടുംബാംഗങ്ങളുമെത്തിയതോടെ ഞായറാഴ്ച ആയിരുന്നിട്ടും ദേശീയപാതയിൽ കുരുക്ക് മുറുകി. 60 സ്വകാര്യ കമ്പനികളാണ് 3700ഒാളം ഒഴിവുകളുമായി ജോബ് ഫെയറിൽ പങ്കാളികളായത്. തൊഴിൽ ദാതാവാകുന്നതിനെക്കുറിച്ച് ക്ലാസെടുക്കാനും സംഘാടകർ ജോബ് ഫെയറിനെ ഉപയോഗിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ വിവിധ വകുപ്പ് ഉദ്യോഗസ്ഥരാണ് വിവിധ പദ്ധതികളെ കുറിച്ച് ബോധവത്കരിക്കാനെത്തിയത്. മേക് ഇൻ കേരള, കേരള ചേംബർ ഒാഫ് കോമേഴ്സ്, കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സൈൻ, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച മേള വഴി ലഭിച്ച ഡാറ്റ ബാങ്ക് ഉപയോഗിച്ച് തൊഴിൽദാതാക്കൾക്ക് ആവശ്യം വരുേമ്പാൾ ഉദ്യോഗാർഥികളെ നൽകാനും പദ്ധതിയുണ്ട്. കൃഷ്ണമേനോൻ കോളജിലെ 75 എൻ.എസ്.എസ് വളൻറിയർമാരും സന്നദ്ധ പ്രവർത്തകരുമുൾപ്പെടെ 400 പേരാണ് മേളക്കെത്തിയവരെ നിയന്ത്രിച്ചത്. മേള തുറമുഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനംചെയ്തു. മേക് ഇൻ കേരള ചെയർമാൻ എ.എൻ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മേക് ഇൻ കേരളയുടെ ഭാഗമായി കണ്ണൂരിൽ പരിശീലന കേന്ദ്രം തുടങ്ങുമെന്ന് രാധാകൃഷ്ണൻ പറഞ്ഞു. പി.കെ. ശ്രീമതി എം.പി, കേന്ദ്ര തൊഴിൽ വകുപ്പ് റീജനൽ എംപ്ലോയ്മെൻറ് ഒാഫിസർ പി.ജി. രാമചന്ദ്രൻ, സി.വി. ദീപക് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.