ചി​റ​ക്ക​ൽ ചി​റ ശു​ദ്ധ​ജ​ല​സം​ഭ​ര​ണി​യാ​യി സം​ര​ക്ഷി​ക്കും –മ​ന്ത്രി തോ​മ​സ്​ െഎ​സ​ക്

കണ്ണൂർ: വിശാലമായ ചിറക്കൽ ചിറ മികച്ച ശുദ്ധജലസംഭരണിയായി സംരക്ഷിക്കാനും സൗന്ദര്യവത്കരിക്കാനുമുള്ള 2.3 കോടിയുടെ പദ്ധതി ഉടൻ ആരംഭിക്കുമെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. പി.കെ. ശ്രീമതി എം.പി, ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, ജില്ല കലക്ടർ മിർ മുഹമ്മദലി എന്നിവർക്കൊപ്പം ചിറ സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻകാലങ്ങളിൽ സമൃദ്ധമായ ജലസംഭരണികളായി നിലനിന്ന കുളങ്ങളും ചിറകളും തോടുകളും ഇല്ലാതായതാണ് ഇന്ന് നാം നേരിടുന്ന രൂക്ഷമായ ജലക്ഷാമത്തിന് കാരണം. അവശേഷിക്കുന്ന ജലസംഭരണികൾ ശുചീകരിച്ച് സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഹരിതകേരളം മിഷന് തുടക്കമിട്ടത്. തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ചാണ് പ്രധാനമായും ഇത്തരം ജലസംരക്ഷണ പ്രവർത്തനങ്ങൾ നടക്കുന്നത്. എന്നാൽ, മൈനർ ഇറിഗേഷൻ വകുപ്പിന് കീഴിലാണ് ചിറക്കൽ ചിറ നവീകരണവും സൗന്ദര്യവത്കരണവും നടക്കുക. സംസ്ഥാനത്ത് ഈ രീതിയിൽ പുനരുദ്ധരിക്കുന്ന ആദ്യത്തെ ജലസ്രോതസ്സാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ചിറക്കൽ ചിറയിൽ കാലങ്ങളായി അടിഞ്ഞുകൂടിയ ചളിയും പായലും നീക്കം ചെയ്താൽ മാത്രമേ മികച്ച ശുദ്ധജലസംഭരണിയായി ചിറയെ മാറ്റാൻ സാധിക്കൂ. ഒപ്പം, ചിറക്ക് ചുറ്റും പടവുകൾ പണിതും സംരക്ഷണഭിത്തി നിർമിച്ചും മനോഹരമാക്കാനും പദ്ധതിയുണ്ട്. ചിറയുടെ കരയിലെ പുരാതന കെട്ടിടങ്ങൾ നവീകരിക്കുന്ന കാര്യവും സർക്കാർ പരിഗണനയിലുണ്ട്. സംസ്ഥാന സർക്കാർ അനുവദിച്ച 2.3 കോടി രൂപയുടെ പ്രവൃത്തികൾക്കുള്ള ടെൻഡർ നടപടി പുരോഗമിക്കുന്നതായും മന്ത്രി പറഞ്ഞു.ചിറയുടെ ഉടമസ്ഥരായ ചിറക്കൽ രാജ സി.കെ. രവീന്ദ്രവർമയുമായി മന്ത്രിയും സംഘവും ചർച്ചനടത്തി. ശുദ്ധജലസംഭരണിയായി ചിറ നിലനിൽക്കുന്നിടത്തോളം കാലം പ്രദേശത്തെ കിണറുകളിലെ ഉറവ വറ്റിപ്പോവുന്ന അവസ്ഥയുണ്ടാവില്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു. നിർദിഷ്ട തലശ്ശേരി പൈതൃകസംരക്ഷണ പദ്ധതിയുടെ ഭാഗമായുള്ള ടൂറിസ്റ്റ് സർക്യൂട്ട് െപ്രാജക്ടിൽ ചിറക്കൽ ചിറ ഉൾപ്പെടുത്തി പ്രദേശത്തിെൻറ വിനോദസഞ്ചാര സാധ്യതകൾ ഉപയോഗപ്പെടുത്തും. ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ കെ.പി. ജയബാലൻ, ചിറക്കൽ പഞ്ചായത്ത് പ്രസിഡൻറ് എ. സോമൻ, വൈസ് പ്രസിഡൻറ് കെ.സി. ജിഷ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ എൻ. പ്രകാശൻ, കെ. പവിത്രൻ തുടങ്ങിയവരും സംഘത്തോടൊപ്പമുണ്ടായിരുന്നു. ആനക്കുളം, തളിയിൽ കുഞ്ഞികുളം എന്നിവയും മന്ത്രി സന്ദർശിച്ചു. ആനക്കുളം സൗന്ദര്യവത്കരിക്കുകയും കുളത്തിന് ചുറ്റും നടപ്പാത നിർമിക്കുകയും ചെയ്യാവുന്നതാണെന്ന്് മന്ത്രി അഭിപ്രായപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.