രാ​മ​ന്ത​ളി മാ​ലി​ന്യ​വി​രു​ദ്ധ സ​മ​രം: 44ാം ദി​വ​സ​ത്തി​ലേ​ക്ക്

പയ്യന്നൂർ: രാമന്തളിയിലെ ജനജീവിതം ദുസ്സഹമാക്കുന്ന നാവിക അക്കാദമി മാലിന്യ പ്ലാൻറ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ജന ആരോഗ്യ സംരക്ഷണ സമിതി അക്കാദമി പയ്യന്നൂർ ഗേറ്റിനുമുന്നിൽ നടത്തിവരുന്ന അനിശ്ചിതകാലസമരം 44ാം ദിവസത്തിലേക്ക് കടന്നു. സമരപ്പന്തലിൽ ടി.കെ. മനോജ് കുമാറിെൻറ നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു. ഐക്യദാർഢ്യവുമായി ജില്ല പരിസ്ഥിതി സമിതി സെക്രട്ടറി ഭാസ്കരൻ വെള്ളൂർ, നിഷാന്ത് കൊളപ്രം തുടങ്ങിയവർ സമരപ്പന്തൽ സന്ദർശിച്ചു. നിരാഹാരസമരത്തിന് ഐക്യദാർഢ്യമർപ്പിച്ച് സാന്ദ്ര രാജേഷ് അനുഭാവ ഉപവാസം നടത്തി. എം.എം. കുഞ്ഞപ്പൻ മാസ്റ്റർ നാരങ്ങ നീരുനൽകി ഉപവാസം അവസാനിപ്പിച്ചു. സമരത്തിന് ഐക്യദാർഢ്യവുമായി സമരസഹായസമിതി ഇന്ന് രാവിലെ 11ന് രാമന്തളിയിലെ മലിനജലവുമായി ജില്ല കലക്ടറുടെ വസതിയിലേക്ക് മാർച്ച് നടത്തും. അമ്പലത്തറ കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സമരപ്പന്തലിൽ രാവിലെ ഒമ്പതിന് മലിനജലയാത്ര കെ.പി.സി. നാരായണ പൊതുവാൾ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.