ശ്രീ​ക​ണ്ഠ​പു​രം ക​വ​ർ​ച്ച: കൊ​ണ്ടോ​ട്ടി​യി​ൽ പി​ടി​യി​ലാ​യ സം​ഘ​ത്തെ ക​സ്​​റ്റ​ഡി​യി​ൽ വാ​ങ്ങി

ശ്രീകണ്ഠപുരം: മലപ്പുറം കൊണ്ടോട്ടിയിൽ പിടിയിലായ മൂന്നംഗ കവർച്ചസംഘത്തെ ശ്രീകണ്ഠപുരം പൊലീസ് കസ്റ്റഡിയിൽ വാങ്ങി. കഴിഞ്ഞ മാർച്ച് 27ന് കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്ത കോഴിക്കോട് താമരശ്ശേരിയിലെ പുത്തൻപുരക്കൽ അഷ്റഫ് എന്ന അമ്പായത്തോട് അഷ്റഫ് (28), കോഴിക്കോട് നിലാമുറ്റത്തെ വലിയ വീട്ടിൽ ജുനൈദ് (24), കോഴിക്കോട്ടെ അശ്വിൻ (19) എന്നിവരെയാണ് ശ്രീകണ്ഠപുരം എസ്.ഐ ഇ. നാരായണൻ തളിപ്പറമ്പ് കോടതിമുഖേന കസ്റ്റഡിയിൽ വാങ്ങിയത്. ശ്രീകണ്ഠപുരം കോട്ടൂർ റബ്കോയിൽനിന്നും 80,000 രൂപയും വിളക്കന്നൂരിലെ രാജമ്മയുടെ വീട്ടിൽനിന്നും സ്വർണമാല കവർന്ന കേസിലും പ്രതികൾക്ക് ബന്ധമുണ്ടെന്ന വിവരത്തെ തുടർന്നാണ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തിയത്. ചോദ്യംചെയ്യലിൽ നടുവിലെ ഒരുതുണിക്കട കവർച്ചയും മലപ്പട്ടത്തെ കവർച്ചശ്രമവും തെളിഞ്ഞു. കഴിഞ്ഞ ഏഴിന് ഇവരുടെ സംഘത്തിലെ കണ്ണികളായ നടുവിൽ സ്വദേശി വാണിയങ്കണ്ടി സുമേഷ് (22), വിളക്കന്നൂരിലെ പുലിയരക്കൽ വിജേഷ് (29) എന്നിവരെയും തൊട്ടടുത്തദിനം കവർച്ചക്കൂട്ടാളി കോട്ടൂർ റബ്കോയിലെ താൽക്കാലിക ഡ്രൈവർ നടുവിൽ സ്വദേശി പുതിയകത്ത് ഷാഹിറിനെയും (19) ശ്രീകണ്ഠപുരം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊണ്ടോട്ടിയിൽ പിടിയിലായവരും ശ്രീകണ്ഠപുരത്ത് പിടിയിലായവരുമെല്ലാം കൂട്ടുചേർന്നാണ് കവർച്ചകൾ നടത്തിയതെന്ന് വ്യക്തമായി. ഇവരുടെ മറ്റൊരു കൂട്ടാളി നടുവിൽ സ്വദേശി അർജുനെ ഇനി പിടികിട്ടാനുണ്ട്. ഒളിവിൽപോയ ഇയാൾക്കുവേണ്ടി പൊലീസ് അന്വേഷണം ഊർജിതമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.