തലശ്ശേരി: ആർ.എസ്.എസ് ജില്ല ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കതിരൂരിലെ ഇളന്തോട്ടത്തില്‍ മനോജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ് നാളെ കൊച്ചി സി.ബി.ഐ പ്രത്യേക കോടതി പരിഗണിക്കും. കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട 19 പ്രതികളാണ് നാളെ കോടതിക്കുമുമ്പാകെ ഹാജരാകേണ്ടത്. ഇവരിൽ നാലുപേര്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. സി.പി.എം ജില്ല സെക്രട്ടറി പി. ജയരാജൻ, പയ്യന്നൂര്‍ ഏരിയ സെക്രട്ടറി ടി.ഐ. മധുസൂദനന്‍ ഉള്‍പ്പെടെ 25 പ്രതികളാണ് കേസിലുള്ളത്. ഗൂഢാലോചനക്കുറ്റം ചുമത്തിയിട്ടുള്ള 20 മുതല്‍ 26വരെ പ്രതികളുടെ കുറ്റപത്രം ഇനി സമര്‍പ്പിക്കാനുണ്ട്. നിലവില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുന്ന രണ്ടു പ്രതികള്‍ തുടര്‍ പഠനത്തിന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍തന്നെ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച കൊച്ചി സി.ബി.ഐ കോടതിയില്‍ ഹരജിനല്‍കും. കഴിഞ്ഞവര്‍ഷം ജയിലില്‍നിന്ന് പഠിച്ച് പത്താംതരം പാസായ ഇവര്‍ ഇപ്പോള്‍ ജയിലില്‍ പ്ലസ് വണ്‍ പഠനം പൂര്‍ത്തിയാക്കി. കേസ് മാറ്റിയതിനാല്‍ ഇവരെയും എറണാകുളം ജയിലിലേക്ക് മാറ്റാൻ സാധ്യതയുണ്ട്. ഇൗ സാഹചര്യം കണക്കിലെടുത്താണ് പ്ലസ് ടു പഠനസൗകര്യത്തിന് കണ്ണൂര്‍ ജയിലില്‍തന്നെ തുടരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹരജി നല്‍കുന്നത്. സുപ്രീംകോടതിയുടെ ഉത്തരവുപ്രകാരം കഴിഞ്ഞദിവസം മനോജ് വധക്കേസിെൻറ ഫയലുകള്‍ തലശ്ശേരി കോടതിയില്‍നിന്ന് കൊച്ചി സി.ബി.ഐ പ്രത്യേക കോടതിയിൽ മാറ്റിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.