അ​ന​ധി​കൃ​ത വി​ൽ​പ​ന​യും മ​ദ്യ​ക്ക​ട​ത്തും സ​ജീ​വം

മാഹി: 32 മദ്യശാലകൾ പൂട്ടിയതോടെ മാഹിയിൽ അനധികൃത മദ്യവിൽപനക്കാർ സജീവമായി. 50 മുതൽ 200 രൂപ വരെ അധികം നൽകിയാണ് എല്ലാ ബ്രാൻഡ് മദ്യവും വിൽക്കുന്നത്. പൊലീസിെൻറ കൺവെട്ടത്ത് അനധികൃത വിൽപന നടന്നിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നും പരാതിയുണ്ട്. ഇതിനിടെ മാഹിയുടെ സമീപപ്രദേശങ്ങളിലേക്ക് വ്യാപകമായ മദ്യക്കടത്തും നടക്കുന്നുണ്ട്. കേരളത്തിലും നിരവധി മദ്യശാലകളും അടച്ചുപൂട്ടിയ സാഹചര്യം മുതലെടുത്താണ് മദ്യക്കടത്ത്. മാഹിയിൽനിന്ന് ഊടുവഴികളിലൂടെ കണ്ണൂർ ജില്ലയിലേക്കും കോഴിക്കോട് ജില്ലയിലേക്കും പ്രവേശിക്കാം. ഒട്ടേറെ ഊടുവഴികൾ ഉള്ളതിനാൽ ദേശീയപാത ഒഴിവാക്കി മദ്യം കടത്തുന്നത് എളുപ്പമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.