തി​ര​ക്കൊ​ഴി​ഞ്ഞ്​ മാ​ഹി; പ​ള്ളൂ​രി​ൽ പൂ​ര​ത്തി​ര​ക്ക്​

മാഹി: ദേശീയപാതയോരത്തെ 32 മദ്യഷാപ്പുകൾ അടച്ചുപൂട്ടിയതിനെ തുടർന്ന് പള്ളൂർ, പന്തക്കൽ മേഖലകളിൽ ജനത്തിരക്കേറി. സുപ്രീംകോടതി വിധിയെ തുടർന്നാണ് നഗരത്തിലെ ഷാപ്പുകൾ പൂട്ടിയത്. മുേമ്പ തിരക്കേറിയ പാറാൽ, പള്ളൂർ-ചൊക്ലി റോഡ് മദ്യപരുടെ തിരക്ക് കാരണം ഗതാഗതക്കുരുക്കിൽപെട്ടു. ഗതാഗതതടസ്സം ഒഴിവാക്കാൻ െപാലീസ് നടത്തിയ ശ്രമങ്ങൾ ഏറെയൊന്നും വിജയിച്ചില്ല. പള്ളൂർ, പന്തക്കൽ മേഖലകളിൽ ബാറുകൾ ഉൾപ്പെടെ 30ഓളം മദ്യശാലകളാണ് പ്രവർത്തിക്കുന്നത്. ഈ മേഖലയിലേക്ക് ആവശ്യക്കാരുടെ കനത്ത ഒഴുക്കായിരുന്നു. ബസുകൾ നിറഞ്ഞുകവിഞ്ഞു. അവധിദിവസമായ ഞായറാഴ്ച തിരക്ക് വളരെ കൂടുതലായിരുന്നു. മാഹിയിൽനിന്ന് പള്ളൂരിലേക്കുള്ള പി.ആർ.ടി.സി സർക്കാർ ബസുകളും തിങ്ങിനിറഞ്ഞു. ഇതോടെ ഇതുവരെ മാഹി നഗരത്തിലും പരിസരങ്ങളിലുമുള്ളവർ അനുഭവിച്ച മദ്യപരുടെ ശല്യം പള്ളൂർ, പന്തക്കൽ മേഖലകളിലും രൂക്ഷമായി. മാഹി ഐ.കെ. കുമാരൻ റോഡിലെ ഏക ചില്ലറ വിൽപനശാലയിൽ മദ്യംവാങ്ങൽ നിയന്ത്രിക്കാൻ പൊലീസ് ഏറെ പണിപ്പെട്ടു. നീണ്ടനിരയാണ് ഇവിടെ രൂപപ്പെട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.