കണ്ണൂർ: വരള്‍ച്ചയും കുടിവെള്ളക്ഷാമവും മൂലം ജനങ്ങള്‍ ദുരിതമനുഭവിക്കുേമ്പാൾ നഗരത്തിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത് തുടർക്കഥയാവുന്നു. സിറ്റി ബർമ ഹോട്ടലിനുമുന്നിൽ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാവാൻ തുടങ്ങിയിട്ട് മാസം ഒന്ന് പിന്നിട്ടിട്ടും അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ്. പലതവണ അറിയിച്ചിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടായിട്ടില്ല. പരാതി നൽകിയിട്ടും നടപടിയുണ്ടാകാത്തതിൽ നാട്ടുകാർക്കിടയിലും പ്രതിഷേധമുണ്ട്. നഗരത്തിനടുത്ത കോടപ്പറമ്പ് ഭാഗങ്ങളിൽ കുടിവെള്ളം കിട്ടാക്കനിയായിരിക്കുേമ്പാഴാണ് അധികൃതരുടെ അനാസ്ഥ നിമിത്തം പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത്. കിണറുകൾ വറ്റിവരണ്ട നാട്ടുകാർക്ക് ഇപ്പോഴുള്ള ആശ്രയം വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ കുടിവെള്ളപദ്ധതി മാത്രമാണ്. പലയിടങ്ങളിലും പൈപ്പ് പൊട്ടുന്നതിനാൽ ഇതിനടുത്ത കുടുംബങ്ങൾക്ക് പൈപ്പ്വെള്ളവും ലഭിക്കാത്ത സ്ഥിതിയുണ്ട്. സിറ്റി ഹൈസ്‌കൂളിന് മുൻവശത്തും കൊടപ്പറമ്പിലും മരക്കാർ കണ്ടിയിലും പൈപ്പ് പൊട്ടി മാസങ്ങളോളം വെള്ളം പാഴായതിനെത്തുടർന്ന് നാട്ടുകാർ പ്രത്യക്ഷപ്രതിഷേധവുമായി രംഗത്തെത്തിയപ്പോഴാണ് വാട്ടർഅതോറിറ്റി അധികൃതർ ൈപപ്പ് നന്നാക്കാനെത്തിയത്. പൈപ്പിെൻറ നിലവാരക്കുറവും അധികൃതരുടെ അനാസ്ഥയുമാണ് കുടിവെള്ളം പാഴാകാനിടയാക്കുന്നതെന്നാണ് നാട്ടുകാരുടെ പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.