ജില്ലയിലെ ഏഴ് കുളങ്ങള്‍ നവീകരിക്കുന്നു

കണ്ണൂര്‍: വരള്‍ച്ചാ ദുരിതാശ്വാസ ഫണ്ടില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ ഏഴ് കുളങ്ങള്‍ നവീകരിക്കുന്നു. ഒരു കോടി രൂപയാണ് വരള്‍ച്ചാ ദുരിതാശ്വാസ ഫണ്ടില്‍നിന്ന് നവീകരണത്തിനായി അനുവദിച്ചതെന്ന് പി.കെ. ശ്രീമതി എം.പി അറിയിച്ചു. വളപട്ടണം കൊട്ടച്ചിറക്കുളം, കോടിയേരി വണ്ണത്താന്‍കണ്ടി വാണിയാര്‍കുളം, കൂവേരി തേറണ്ടി കുളം, കുറ്റ്യാട്ടൂര്‍ കോമന്‍കരി അരയാല്‍കുളം, പാപ്പിനിശ്ശേരി ചുങ്കം കോരമ്പിലെ കുളം, ഏഴോം പഴവല്ലി കുളം, ചേലോറ മണ്ടോട്ട് കുളം എന്നീ കുളങ്ങളാണ് നവീകരിക്കുക. ഓപറേഷന്‍ അനന്ത വഴി ജില്ലയിലെ തോടുകളെയും കുളങ്ങളെയും പുനര്‍ജനിയിലേക്ക് നയിക്കുന്നതിന് പി.കെ. ശ്രീമതി എം.പി നടത്തിയ ഇപെടലിന്‍െറ തുടര്‍ച്ചയായാണ് ഏഴ് കുളങ്ങള്‍ കൂടി നവീകരിക്കുന്നത്. നഗര പ്രദേശത്തെ അഞ്ച് കുളങ്ങളും പടന്നത്തോടും മാലിന്യമുക്തമാക്കുന്നതിന് സംസ്ഥാന സര്‍ക്കാറിന്‍െറ ദുരന്തനിവാരണ അതോറിറ്റി ഫണ്ടില്‍ നിന്നാണ് ആവശ്യമായ തുക ചെലവഴിച്ചത്. തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ ആരംഭിച്ച പദ്ധതിയാണ് ഓപറേഷന്‍ അനന്ത. ഇത് പിന്നീട് ജില്ലകളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.