സദനത്തിലെ അമ്മമാരെ കാണാന്‍ മന്ത്രിയായി ഇ.പിയത്തെി

കണ്ണൂര്‍: തങ്ങളുടെ കണ്ണീര് തുടച്ചയാള്‍ ജനനേതാവായി സ്റ്റേറ്റ് കാറില്‍ വന്നിറങ്ങിയപ്പോള്‍ മൈത്രി സദനത്തിലെ വൃദ്ധജനങ്ങളുടെ കണ്ണില്‍ സന്തോഷത്തിന്‍െറ തിരയിളക്കം. വ്യവസായ മന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായി ജില്ലയിലത്തെിയ ഇ.പി. ജയരാജനാണ് ഇന്നലെ ഉച്ചയോടെ തനിക്ക് പ്രിയപ്പെട്ട തളാപ്പിലെ മൈത്രി സദനത്തിലത്തെിയത്. സംരക്ഷിക്കാനാളില്ലാത്തവരെയും ഉപേക്ഷിക്കപ്പെടുന്നവരെയും സംരക്ഷിക്കുന്ന മൈത്രി സദനത്തിന്‍െറ ചെയര്‍മാന്‍ കൂടിയാണ് ഇ.പി. ജയരാജന്‍. അതുകൊണ്ടുതന്നെ നടത്തിപ്പുകാരെയും അന്തേവാസികളെയുമെല്ലാം അടുത്തറിയാം. മന്ത്രിയാവുന്നതിനു മുമ്പും സദനത്തിന്‍െറ പ്രവര്‍ത്തനങ്ങളില്‍ സജീവം. രാഷ്ട്രീയ തിരക്കുകള്‍ക്കിടയിലും സജീവമായി സദനത്തിലത്തെിയിരുന്നു. ഉച്ചക്ക് ഒരു മണിയോടെ സ്റ്റേറ്റ് കാറില്‍ സദനത്തിനു മുന്നില്‍ വന്നിറങ്ങിയ ഇ.പിയെ ജനറല്‍ സെക്രട്ടറി ഒ.എന്‍. രമേശനും വൈസ് പ്രസിഡന്‍റ് വി.പി. സദാനന്ദനും ബോര്‍ഡ് അംഗം ജീജ രമേശുമടക്കം ചെറിയൊരു ആള്‍ക്കൂട്ടം സ്വീകരിച്ചു. മന്ത്രിമാമന് പൂവു നല്‍കി സ്വീകരിച്ചത് ഒരു കുഞ്ഞുപെണ്‍കുട്ടിയായിരുന്നു. പൂക്കളും താലവുമായി സ്ത്രീകളും കുട്ടികളും തങ്ങളെ സ്വീകരിക്കേണ്ടെന്നാണ് മന്ത്രിസഭാ തീരുമാനമെന്നും ആദ്യത്തേതായതിനാല്‍ ഇതു സ്വീകരിക്കാമെന്നും പറഞ്ഞ്് ഇ.പി സന്തോഷത്തോടെ കുട്ടിയില്‍ നിന്നും പൂവ് സ്വീകരിച്ചു. അന്തേവാസികളില്‍ ചിലരെയും നടത്തിപ്പുകാരെയും പേരെടുത്ത് വിളിച്ച് ഇ.പി കുശലമന്വേഷിച്ചു. സന്തോഷത്താല്‍ ചില അമ്മമാര്‍ മന്ത്രിയെ ആശ്ളേഷിച്ചു. ചിലര്‍ ചില കാര്യങ്ങള്‍ മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തുകയും ചെയ്തു. സദനം വിപുലീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വീട്ടിലേക്ക് കടന്നുവരുന്നതു പോലെ അന്തേവാസികള്‍ക്ക് തോന്നുന്ന സൗകര്യങ്ങള്‍ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉച്ചയൂണ്‍ കഴിക്കാനിരുന്ന അംഗങ്ങളോട് അടുത്ത തവണ നമുക്കൊന്നിച്ചിരുന്ന് ഉണ്ണാമെന്നുപറഞ്ഞ് ഇ.പി മടങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.