ശ്രീകണ്ഠപുരം: കൈപിടിച്ച് അവര്‍ മറഞ്ഞത് മരണക്കയത്തിലേക്കായിരുന്നു. നീന്തല്‍ വശമില്ലാത്തതിനാല്‍ അവരാരും പുഴയില്‍ ചാടി കുളിക്കുന്ന പതിവില്ലായിരുന്നു. ശനിയാഴ്ച ബന്ധുക്കളെല്ലാം വീട്ടിലത്തെിയ ആഹ്ളാദത്തില്‍ അവര്‍ ആറുപേരും തിരൂരില്‍ നിന്നും നടന്ന് പയ്യാവൂര്‍ ചമതച്ചാല്‍ പുഴയിലേക്ക് വന്ന് കുളിക്കാനിറങ്ങുകയായിരുന്നു. ഉച്ചക്ക് രണ്ടരയോടെ കുളിക്കാനത്തെിയ ആറുപേരും വെള്ളം കുറവായതിനാല്‍ കരയോട് ചേര്‍ന്നിറങ്ങി കുളി തുടങ്ങി. ഒറിജയും സഹോദരന്‍ സെബാനും ബന്ധുക്കളായ മാനിക്ക്, ആയല്‍, അഖില്‍, അമല്‍ സ്റ്റീഫന്‍ എന്നിവരാണ് കുളിക്കാനിറങ്ങിയത്. ഉത്തര്‍പ്രദേശില്‍ താമസക്കാരനായ കുടുംബാംഗം അമല്‍ സ്റ്റീഫന്‍ അടുത്തിടെ നാട്ടിലത്തെിയതിന്‍െറ ആഹ്ളാദത്തിലായിരുന്നു കുട്ടികള്‍. നീന്തല്‍ അറിയില്ളെങ്കിലും വെള്ളം കുറഞ്ഞ കടവായതിനാല്‍ കുട്ടികള്‍ നടന്നുനീങ്ങി പുഴയുടെ മധ്യഭാഗത്തോളം പോയിരുന്നു. അനധികൃത മണലൂറ്റിനെ തുടര്‍ന്ന് പുഴയുടെ പലയിടത്തും വലിയ കുഴികള്‍ രൂപപ്പെട്ടിരുന്നു. ഇത്തരത്തില്‍ രൂപപ്പെട്ട കുഴിയിലേക്ക് അമല്‍ സ്റ്റീഫനാണ് ആദ്യം വീഴാനൊരുങ്ങിയത്. കാല്‍ തെന്നി കുഴിയിലേക്ക് പോകുമെന്നായതോടെ കിട്ടിയ വേരില്‍ പിടിച്ച് അമല്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഉടന്‍ മറ്റ് സഹോദരങ്ങളോട് കുഴിയുണ്ടെന്നും ആ ഭാഗത്തേക്ക് വരരുതെന്നും വിളിച്ചുപറഞ്ഞെങ്കിലും അത് കേള്‍ക്കുന്നതിന് മുമ്പേ അഞ്ചുപേരും ആ മരണക്കയത്തിലേക്ക് കൈപിടിച്ചത്തെിയിരുന്നു. ഉടന്‍ കരക്ക് കയറിയ അമല്‍ നിലവിളിച്ചു കരഞ്ഞതോടെ സമീപത്തുണ്ടായിരുന്ന നാട്ടുകാര്‍ കടവില്‍ ഓടിയത്തെി. അഗ്നിശമന സേന തളിപ്പറമ്പിലും മട്ടന്നൂരിലും മാത്രമായതിനാല്‍ വിളിച്ചിട്ടും ഫലമുണ്ടായില്ല. വിവരമറിഞ്ഞ് പൊലീസും സ്ഥലത്തത്തെി. ഉടന്‍ അഞ്ച് കുട്ടികളെയും പയ്യാവൂരിലെ സ്വകാര്യ ആശുപത്രിയിലത്തെിച്ചെങ്കിലും രക്ഷിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.