പുതിയതെരു: ചിറക്കല്‍ ചിറയില്‍ ഇരുചക്രവാഹനത്തില്‍നിന്നും തെറിച്ചുവീണ റിട്ട. കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. ശനിയാഴ്ച വൈകീട്ട് അഞ്ചു മണിയോടെയാണ് സംഭവം. ചിറക്ക് സമീപം പുത്തലത്ത് ഹൗസില്‍ താമസക്കാരനായ ചന്ദ്രന്‍ (62) ആണ് രക്ഷപ്പെട്ടത്. പുതിയതെരുവില്‍നിന്ന് വീട്ടിലേക്ക് പോകുമ്പോള്‍ ചിറക്കു സമീപമുള്ള ചളിക്കുഴിയില്‍ വീണ് തെറിച്ച് ചിറയിലേക്ക് ഇരുചക്രവാഹനവുമായി വീഴുകയായിരുന്നു. വീഴ്ചയില്‍ കാല്‍പാദം ഒഴികെയുള്ള ശരീരഭാഗം പൂര്‍ണമായും ചളിയില്‍ മുങ്ങിത്താഴ്ന്നു. ചിറക്കു സമീപം സംസാരിച്ചിരുന്ന യുവാക്കള്‍ ചന്ദ്രന്‍ വീഴുന്നത് നേരിട്ടു കണ്ടതിനാലാണ് രക്ഷിക്കാനായത്. യുവാക്കള്‍ ശബ്ദമുണ്ടാക്കി ആളുകളെ വിളിച്ചുകൂട്ടുന്നതിനിടയില്‍തന്നെ ചിറയിലിറങ്ങി രക്ഷാപ്രവര്‍ത്തനം തുടങ്ങി. ഏറെ പണിപ്പെട്ടാണ് ചിറയില്‍ മുങ്ങിത്താഴ്ന്ന ചന്ദ്രനെ രക്ഷപ്പെടുത്തിയത്. ചിറക്കു സമീപം താമസിക്കുന്ന ബാബു, രാജാസ് സ്കൂളിനു സമീപത്തെ നിധിന്‍ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഉടന്‍ ചന്ദ്രനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.