കണ്ണൂര്‍: മേയറുടെ അധികാരത്തെ ചൊല്ലി കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ തര്‍ക്കം. തര്‍ക്കം രൂക്ഷമായതോടെ മേയറെ അനുകൂലിച്ച് കോണ്‍ഗ്രസ് വിമത കൗണ്‍സിലര്‍ പി.കെ രാഗേഷ് രംഗത്തുവന്നു. കഴിഞ്ഞ കൗണ്‍സിലില്‍വരെ മേയറെ എതിര്‍ത്ത പി.കെ. രാഗേഷിന്‍െറ അഭിപ്രായ മാറ്റത്തിന് കാരണമെന്തെന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ആരാഞ്ഞു. ഡെപ്യൂട്ടി മേയര്‍ക്കെതിരെ എല്‍.ഡി.എഫ് അവിശ്വാസത്തിന് മുതിരുന്നുവെന്ന വാര്‍ത്തകള്‍ക്കിടയില്‍ ചേര്‍ന്ന അടിയന്തര കൗണ്‍സില്‍ യോഗത്തിലാണ് മേയറുടെ അധികാരത്തര്‍ക്കവും രാഗേഷിന്‍െറ മാറ്റവും ചര്‍ച്ചയായത്. കോര്‍പറേഷന്‍െറ പൗരാവകാശ രേഖ പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ചാണ് അടിയന്തര കൗണ്‍സില്‍ ചേര്‍ന്നത്. ചര്‍ച്ചക്കിടയില്‍ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷയായ അഡ്വ. പി. ഇന്ദിര, താനറിയാതെ തയ്യില്‍ ഡിവിഷനിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറെ സ്ഥലംമാറ്റിയത് ശരിയായില്ളെന്നും ഇത്തരം ഉത്തരവുകള്‍ പുറത്തിറക്കാന്‍ മേയര്‍ക്ക് അധികാരമില്ളെന്നും പറഞ്ഞതോടെയാണ് തര്‍ക്കങ്ങളിലേക്ക് വഴിതുറന്നത്. കൗണ്‍സില്‍ യോഗത്തിനാണ് തീരുമാനങ്ങളെടുക്കാനുള്ള അധികാരമുള്ളതെന്നും മേയറുടെ ഉത്തരവ് നിലനില്‍ക്കില്ളെന്നും അവര്‍ പറഞ്ഞു. ഇതിനെ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ വെള്ളോറ രാജന്‍ എതിര്‍ത്തു. മേയര്‍ക്ക് ഉത്തരവിടാന്‍ അധികാരമില്ളെന്നു പറയുന്നത് തെറ്റാണ്. മേയര്‍ പറയുന്ന കാര്യങ്ങള്‍വരെ റൂളാണ്. ഉദ്യോഗസ്ഥരെ മാറ്റിയതിന് തക്കതായ കാരണമുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ എതിര്‍പ്പുമായി ടി.ഒ. മോഹനനും ഡെപ്യൂട്ടി മേയര്‍ സി. സമീറും സംസാരിച്ചു. ഉദ്യോഗസ്ഥരുടെ കൊള്ളരുതായ്മയെക്കുറിച്ച് നിരവധി തവണ താന്‍ പരാതിപ്പെട്ടിരുന്നുവെങ്കിലും അതിലൊന്നും നടപടിയെടുക്കാന്‍ മേയര്‍ക്കായില്ളെന്ന് സി. സമീര്‍ പറഞ്ഞു. ചര്‍ച്ച മുറുകുന്നതിനിടയിലാണ് കോര്‍പറേഷന്‍െറ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ മേയര്‍ ഇടപെടുമെന്നും അത് അംഗീകരിക്കണമെന്നും പറഞ്ഞ് പി.കെ. രാഗേഷ് എഴുന്നേറ്റത്. കോര്‍പറേഷന്‍െറ ചീഫ് എക്സിക്യൂട്ടിവ് ഓഫീസറാണ് മേയര്‍. അവരുടെ തീരുമാനങ്ങള്‍ അംഗീകരിക്കണം. അല്ളെങ്കില്‍ കഴിഞ്ഞ ആറു മാസം പോലെ ഇനിയും ഒരു പ്രവര്‍ത്തനവും നടക്കില്ളെന്നും രാഗേഷ് പറഞ്ഞു. മേയറെക്കുറിച്ച് രാഗേഷ് മുമ്പ് ഇതായിരുന്നില്ല പറഞ്ഞതെന്നും ഇപ്പോള്‍ മാറ്റിപ്പറയുന്നതെന്താണെന്നും പി. ഇന്ദിര ചോദിച്ചു. തന്‍െറ അഭിപ്രായം പറഞ്ഞതാണെന്നായിരുന്നു മറുപടി. പൗരാവകാശ രേഖയിലെ തെറ്റുകള്‍ തിരുത്തി പ്രസിദ്ധീകരിക്കുമെന്നും ഭേദഗതി അവതരിപ്പിക്കുന്നതിന് ആറു ദിവസം അനുവദിച്ചിട്ടുണ്ടെന്നും പറഞ്ഞ മേയര്‍ ഇ.പി. ലത അധികാരതര്‍ക്കം സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ ഗൗനിക്കാതെ യോഗം അവസാനിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.