പൊടിക്കുണ്ട് സ്ഫോടനം: സമഗ്രാന്വേഷണം വേണമെന്ന് പ്രതിഷേധ കൂട്ടായ്മ

കണ്ണൂര്‍: പൊടിക്കുണ്ട് സ്ഫോടനത്തെക്കുറിച്ച് സമഗ്രാന്വേഷണവും വീടുകള്‍ക്ക് നാശനഷ്ടം നേരിട്ടവര്‍ക്ക് ഉചിതമായ നഷ്ടപരിഹാരം നല്‍കണമെന്നും പ്രതിഷേധ കൂട്ടായ്മ ആവശ്യപ്പെട്ടു. പൊടിക്കുണ്ട് സ്ഫോടനം ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊടിക്കുണ്ടില്‍ സംഘടിപ്പിച്ച കൂട്ടായ്മയില്‍ പ്രതിഷേധമിരമ്പി.സ്ഫോടനത്തിലുണ്ടായത് 92 ലക്ഷത്തിന്‍െറ നഷ്ടമാണെന്ന പി.ഡബ്ള്യു.ഡി അധികൃതരുടെ കണ്ടത്തെല്‍ വസ്തുതക്ക് നിരക്കാത്തതാണെന്ന് പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത കെ.കെ. രാഗേഷ് എം.പി പറഞ്ഞു. എന്നാല്‍, ജനകീയ സമിതി നടത്തിയ അന്വേഷണത്തില്‍ നാല് കോടി രൂപയുടെ നഷ്ടമാണ് കണ്ടത്തെിയിട്ടുള്ളത്. അതിനാല്‍ യഥാര്‍ഥ നഷ്ടം കണ്ടത്തൊന്‍ സമഗ്രമായ പരിശോധന നടത്തണം. സംഭവത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന അനൂപ് നേരത്തേ തന്നെ സ്ഫോടകവസ്തുവുമായി ബന്ധപ്പെട്ട് നിരവധി സംഭവങ്ങളില്‍ പ്രതിയായിട്ടുണ്ട്. എന്നാല്‍, ഇയാള്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസ് തയാറാകാത്തതാണ് വീണ്ടും സ്ഫോടക വസ്തുക്കള്‍ ശേഖരിക്കാന്‍ ഇയാള്‍ക്ക് ധൈര്യം നല്‍കിയത്. ഇയാള്‍ക്കെതിരെ പൊലീസ് എടുത്ത കേസുകളൊന്നും കേടതിയില്‍ എത്തിയിട്ടില്ല. കേസ് എങ്ങനെ ഇല്ലാതായെന്നും ആരാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും കണ്ടത്തെണം. ഇതേക്കുറിച്ച് കണ്ടത്തൊന്‍ ആവശ്യമെങ്കില്‍ പ്രത്യേക അന്വേഷണ സംവിധാനം തന്നെ ഏര്‍പ്പെടുത്തണം. അധികാര കേന്ദ്രത്തിലുള്ള ആരുടെതെങ്കിലും സഹായമില്ലാതെ കേസുകള്‍ ഇല്ലാതാക്കാനാവില്ല -അദ്ദേഹം പറഞ്ഞു.സ്ഫോടനത്തെ നിസാരമായി കാണരുതെന്ന് മുഖ്യപ്രഭാഷണം നടത്തിയ കെ.എം. ഷാജി എം.എല്‍.എ പറഞ്ഞു. ജനവാസ കേന്ദ്രത്തില്‍ ഇവ സൂക്ഷിച്ചത് നിസാരമല്ല. ഇവ പൊട്ടിത്തെറിച്ചാലുണ്ടാകുന്ന ദുരന്തത്തെക്കുറിച്ച് നന്നായി അറിയാവുന്നത് അനൂപിനു തന്നെയാണ്. പൊലീസ് സംഭവത്തെ നിസ്സാരമായാണ് കാണുന്നത്. ഇക്കാര്യത്തില്‍ വേണ്ട വിധത്തിലുള്ള ജാഗ്രത പൊലീസിന്‍െറ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. തെരഞ്ഞെടുപ്പ് സാങ്കേതികത്വത്തിന്‍െറ പേരില്‍ നഷ്ടപരിഹാരം നല്‍കുന്നത് വൈകിക്കരുതെന്നും എം.എല്‍.എ വ്യക്തമാക്കി. കൗണ്‍സിലര്‍ ടി. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. സുമേഷ്, എം. പ്രകാശന്‍ മാസ്റ്റര്‍, എം.വി. ജയരാജന്‍, ഡി.സി.സി പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍, സി.കെ. വിനോദന്‍, ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. എന്‍.കെ. അജയകുമാര്‍ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.