ജില്ലയില്‍ മുഖ്യമന്ത്രിക്കെതിരെ ഇടതു പ്രതിഷേധം

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവള പരീക്ഷണ പറക്കല്‍ ഉദ്ഘാടനമുള്‍പ്പെടെ ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുത്ത മുഖ്യമന്ത്രിക്കെതിരെ ഇടതുപക്ഷം പ്രതിഷേധിച്ചു. ചടങ്ങുകള്‍ക്കു സമീപം പ്രതിഷേധ കൂട്ടായ്മകള്‍ സംഘടിപ്പിക്കുകയും വിവിധയിടങ്ങളില്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുകയും ചെയ്തു. പ്രതിഷേധങ്ങള്‍ ഉയരുമെന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് എല്ലായിടത്തും കനത്ത പൊലീസ് കാവലാണ് ഏര്‍പ്പെടുത്തിയത്. ജില്ലയിലെ മുഖ്യമന്ത്രിയുടെ ആദ്യ പരിപാടി വിമാനത്താവളത്തിലെ പരീക്ഷണ പറക്കല്‍ ഉദ്ഘാടനമായിരുന്നു. ചടങ്ങ് തുടങ്ങുന്നതിനു മുമ്പുതന്നെ പ്രതിഷേധവുമായി എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ എത്തിയിരുന്നു. പൊലീസ് തടഞ്ഞതോടെ പ്രധാന കവാടത്തിനു മുന്നില്‍ പ്രതിഷേധ കൂട്ടായ്മ നടത്തി. വൈകീട്ട് കണ്ണൂര്‍ നഗരത്തില്‍ നടന്ന പരിപാടികളിലും മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധമുയര്‍ന്നു. വൈകീട്ട് ആറിന് പള്ളിക്കുന്ന് കൃഷ്ണമേനോന്‍ ഗവ. വനിതാ കോളജില്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് തറക്കല്ലിടാന്‍ എത്തിയപ്പോഴായിരുന്നു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. കണ്ണൂര്‍ സര്‍വകലാശാലാ ലൈബ്രറി കെട്ടിടത്തിന്‍െറ ഉദ്ഘാടന വേദിയിലും പ്രതിഷേധമുയര്‍ന്നു. എം.വി. ജയരാജന്‍െറ നേതൃത്വത്തില്‍ സര്‍വകലാശാലാ ആസ്ഥാന കോമ്പൗണ്ടിനുള്ളിലത്തെിയ പ്രവര്‍ത്തകരെ അഡ്മിനിസ്ട്രേറ്റിവ് ബ്ളോക്കിനു മുന്നില്‍ പൊലീസ് തടഞ്ഞു. തുടര്‍ന്ന് പൊതുയോഗം എം.വി. ജയരാജന്‍ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങ് നടന്ന ലൈബ്രറിക്കുള്ളിലെ ഓഡിറ്റോറിയത്തില്‍ വന്‍ പൊലീസ് സന്നാഹത്തെയാണ് വിന്യസിച്ചത്. സര്‍വകലാശാലയിലെ പ്രതിഷേധ കൂട്ടായ്മയില്‍ സി. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി പി. സന്തോഷ്കുമാര്‍, എല്‍.ഡി.എഫ് നേതാക്കളായ കെ.പി. സഹദേവന്‍, കെ.കെ. ജയപ്രകാശ്, സി.കെ. നാരായണന്‍, ബാബുരാജ് ഉളിക്കല്‍, പി. കുഞ്ഞികൃഷ്ണന്‍, ഐ.എന്‍.എല്‍ ജില്ലാ പ്രസിഡന്‍റ് അശ്റഫ് പുറവൂര്‍ എന്നിവര്‍ സംസാരിച്ചു. കെ.പി. സുധാകരന്‍ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.