എഫ്.സി.ഐ തൊഴിലാളി പ്രക്ഷോഭം: സമരസഹായ സമിതി രൂപവത്കരിച്ചു

തലശ്ശേരി: നിലവിലുള്ള തൊഴിലാളികളുടെ തൊഴില്‍ നഷ്ടമാകാനും പുതുതായി കരാറടിസ്ഥാനത്തില്‍ തൊഴിലാളികളെ നിയമിക്കാനുമുള്ള ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുഴപ്പിലങ്ങാട് എഫ്.സി.ഐക്ക് മുന്നില്‍ തൊഴിലാളികള്‍ നടത്തിവരുന്ന അനിശ്ചിതകാല പ്രക്ഷോഭം ശക്തമാക്കുന്നു. ഇതിന്‍െറഭാഗമായി സമര സഹായസമിതിക്ക് രൂപംനല്‍കി. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.വി. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എ. രാജന്‍ അധ്യക്ഷത വഹിച്ചു. കെ. സുരേഷ്, വി. പ്രഭാകരന്‍ മാസ്റ്റര്‍, കെ.വി. പത്മനാഭന്‍, രാജീവന്‍, സന്തോഷ് എന്നിവര്‍ സംസാരിച്ചു. കെ. രത്നബാബു സ്വാഗതം പറഞ്ഞു. കെ. സുരേഷിനെ ചെയര്‍മാനായും എം. രാധാകൃഷ്ണനെ കണ്‍വീനറായും 50 അംഗ കമ്മിറ്റിക്ക് രൂപംനല്‍കി. സി.ഐ.ടി.യു, എ.ഐ.ടി.യു.സി, ഐ.എന്‍.ടി.യു.സി, എസ്.ടി.യു, എച്ച്.എം.എസ്, എഫ്.സി.ഡബ്ള്യൂ.സി.എസ് എന്നീ സംഘടനകളുടെ സംയുക്ത സമരസമതിയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരം 12 ദിവസം പിന്നിട്ടു. ജൂലൈ 18 മുതലാണ് തൊഴിലാളികള്‍ അനിശ്ചിതകാല സത്യഗ്രഹം തുടങ്ങിയത്. വെള്ളിയാഴ്ച കെ. ഗിരീഷ്, പി. രാജന്‍ എന്നിവര്‍ സത്യഗ്രഹമിരുന്നു. സി.ഐ.ടി.യു ജില്ലാ പ്രസിഡന്‍റ് പി.വി. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എം.കെ. സെയ്തലവി അധ്യക്ഷത വഹിച്ചു. പി. ഹമീദ് മാസ്റ്റര്‍, കെ.വി. പത്മനാഭന്‍, എം. രാധാകൃഷ്ണന്‍, കെ. രത്നബാബു എന്നിവര്‍ സംസാരിച്ചു. പി. ഗണേശന്‍ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.