തൊഴിലിടങ്ങളിലെ പീഡന പരാതികള്‍ വര്‍ധിക്കുന്നു –വനിതാ കമീഷന്‍

കണ്ണൂര്‍: ജില്ലയില്‍ തൊഴിലിടങ്ങളിലെ പീഡനവുമായി ബന്ധപ്പെട്ട പരാതികള്‍ വര്‍ധിച്ചുവരുന്നതായി വനിതാ കമീഷന്‍ അഡ്വ. നൂര്‍ബിന റഷീദ്. സര്‍ക്കാര്‍ സ്ഥാപനങ്ങളടക്കമുള്ള തൊഴിലിടങ്ങളില്‍ സ്ത്രീ ജീവനക്കാര്‍ക്കെതിരെ വിവിധ തരത്തിലുള്ള പീഡനങ്ങള്‍ ഉണ്ടാവുന്നതായാണ് പരാതികളെന്നും കമീഷന്‍ അംഗം അഡ്വ. നൂര്‍ബിന റഷീദ് പറഞ്ഞു. വെള്ളിയാഴ്ച നടന്ന അദാലത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുയായിരുന്നു അവര്‍. പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളും വര്‍ധിച്ചു വരുന്നുണ്ട്. നിയമത്തിന്‍െറ അഭാവമല്ല, സമൂഹത്തിന്‍െറ മനോഭാവമാണ് പ്രശ്നം. ഇക്കാര്യത്തില്‍ ശക്തമായ ബോധവത്കരണത്തിന് കമീഷന്‍ ശ്രമിക്കുന്നുണ്ടെന്നും അവര്‍ അറിയിച്ചു. സര്‍ക്കാര്‍ മേഖലയില്‍ താല്‍ക്കാലിക- കരാര്‍ ജീവനക്കാരികള്‍ക്ക് പ്രസവാവധി അനുവദിക്കുന്നില്ളെന്ന പരാതിയും അദാലത്തിന്‍െറ പരിഗണനക്ക് വന്നു. ഇക്കാര്യത്തില്‍ നയപരവും നിയമപരവുമായ തീരുമാനങ്ങള്‍ ഉണ്ടാവേണ്ടതുണ്ടെന്നും അതിനാല്‍ വിഷയം ബന്ധപ്പെട്ട തലങ്ങളില്‍ ഉന്നയിക്കുമെന്നും അവര്‍ പറഞ്ഞു. ക്രിമിനല്‍ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരായ പൊലീസുകാര്‍ അമിതാവേശം കാണിച്ച് സ്ത്രീയെ അറസ്റ്റ് ചെയ്ത് റിമാണ്ട് ചെയ്തുവെന്ന പരാതിയില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. മാതമംഗലത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് വൃദ്ധ മാതാവിന് അനുവദിച്ച് പട്ടയം നല്‍കിയ മിച്ചഭൂമി അളന്നു തിരിച്ചു നല്‍കുന്നില്ളെന്ന പരാതിയും പരിഗണനക്ക് വന്നു. കുട്ടിമാക്കൂല്‍ സംഭവം സംബന്ധിച്ച പരാതിയില്‍ ജില്ലാ പൊലീസ് മേധാവിയില്‍ നിന്ന് റിപ്പോര്‍ട്ട് തേടി. ആകെ 75 കേസ് പരിഗണിച്ചതില്‍ 46 എണ്ണം തീര്‍പ്പാക്കി. 12 പരാതിയില്‍ പൊലീസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. അഞ്ച് പരാതി കമീഷന്‍െറ പൂര്‍ണ സിറ്റിങ്ങിനായി മാറ്റി. 15 പരാതി അടുത്ത സിറ്റിങ്ങില്‍ പരിഗണിക്കാനായി മാറ്റി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.