കണ്ണൂര്‍: ജവഹര്‍ സ്റ്റേഡിയത്തിന്‍െറ പുനര്‍ നിര്‍മാണത്തിന് ജില്ലയിലെ വിവിധ സ്ഥാപനങ്ങളെയും സംഘടനകളെയും വ്യക്തികളെയും യോജിപ്പിച്ച് പദ്ധതി നടപ്പാക്കണമെന്ന് പി.കെ. ശ്രീമതി ടീച്ചര്‍ എം.പി ആവശ്യപ്പെട്ടു. സ്റ്റേഡിയത്തിന്‍െറ വികസനത്തിനായി എം.പി ഫണ്ടില്‍ നിന്ന് ഒരു കോടി അനുവദിച്ചിട്ടുണ്ട്. പ്രവര്‍ത്തനങ്ങള്‍ക്കായി 10 കോടി രൂപയെങ്കിലും സമാഹരിക്കാന്‍ കഴിയണമെന്ന് ജില്ലാ വികസനസമിതി യോഗത്തില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ എം.പി നിര്‍ദേശിച്ചു. ആറളം ഫാമിലേക്ക് കെ.എസ്.ആര്‍.ടി.സി ബസ് അനുവദിക്കണമെന്ന് യോഗത്തില്‍ അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ ആവശ്യപ്പെട്ടു. ആവശ്യം പരിഗണിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ അറിയിച്ചു. ഈ വര്‍ഷം പൂര്‍ത്തീകരിച്ച് ബില്‍ സമര്‍പ്പിച്ച പ്രവൃത്തികളുടെ തുക പെട്ടെന്ന് മാറിനല്‍കണമെന്ന് ടി.വി. രാജേഷ് എം.എല്‍.എ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ ഉണ്ടാകുമെന്ന് കലക്ടര്‍ പി. ബാലകിരണ്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ വിവിധ പദ്ധതി പ്രവര്‍ത്തനങ്ങള്‍ പെട്ടെന്ന് പൂര്‍ത്തീകരിച്ച് ലക്ഷ്യം കൈവരിക്കാന്‍ ശ്രമിക്കണമെന്ന് ജില്ലാ കലക്ടര്‍ വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. സംസ്ഥാനത്തെ മികച്ച കലക്ടറായി തെരഞ്ഞെടുക്കപ്പെട്ട ബാലകിരണിനെ യോഗം അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.