തലശ്ശേരി: സര്‍ക്കസ് അഭ്യസിക്കുന്നവരെ കലാകാരന്മാരായി അംഗീകരിച്ച കേരള സംഗീത നാടക അക്കാദമി, അവര്‍ക്കായി മെഡിക്ളെയിം ഇന്‍ഷുറന്‍സ് നല്‍കുന്നു. മാര്‍ച്ച് നാലിന് രാവിലെ 10.30ന് തലശ്ശേരി നഗരസഭാ ടൗണ്‍ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി കെ.സി. ജോസഫ് ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുമെന്ന് അക്കാദമി ചെയര്‍മാന്‍ സൂര്യ കൃഷ്ണമൂര്‍ത്തി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 170 സര്‍ക്കസ് കലാകാരന്മാര്‍ക്കാണ് വിതരണം ചെയ്യുക. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. ഒരു വര്‍ഷം ഒരു ലക്ഷം രൂപ വരെ ഏത് ആശുപത്രിയിലും ചികിത്സ സൗജന്യമായി ലഭിക്കും. രോഗാവസ്ഥയിലുള്ള കലാകാരന്മാര്‍ക്ക് ആഴ്ചയില്‍ 1000 രൂപ വീതം ഇടക്കാലാശ്വാസമായി നല്‍കും. മരണപ്പെട്ടാല്‍ കുടുംബാംഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപ ഇന്‍ഷുറന്‍സ് ലഭിക്കും. കഴിഞ്ഞ വര്‍ഷം മുതല്‍ ഇന്ത്യന്‍ സര്‍ക്കസിന്‍െറ കുലപതി കീലേരി കുഞ്ഞിക്കണ്ണന്‍ ടീച്ചറുടെ ജന്മദിനമായ ആഗസ്റ്റ് 11 ഗുരുപൂജ ദിനമായി ആചരിച്ചുവരുന്നുണ്ട്. 21 സര്‍ക്കസ് കലാകാരന്മാരെയാണ് കഴിഞ്ഞ വര്‍ഷം ഗുരുപൂജ ദിനത്തിന്‍െറ ഭാഗമായി ആദരിച്ചത്. ഈ വര്‍ഷവും കലാകാരന്മാരെ ആദരിക്കും. വാര്‍ത്താസമ്മേളനത്തില്‍ ജമിനി ശങ്കരന്‍, നഗരസഭാ മുന്‍ ചെയര്‍പേഴ്സന്‍ ആമിന മാളിയേക്കല്‍, കൗണ്‍സിലര്‍ സി.കെ. രമേശന്‍, സി.സി. അശോക് കുമാര്‍, എം. ചന്ദ്രന്‍ എന്നിവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.